By Malakkallu Express:December 14, 2014
ബ്ലേഡ് മാഫിയയെ ഇല്ലാതാക്കുമെന്ന് മാവോയിസ്റ്റുകള്‍
കല്‍പ്പറ്റ: ബ്ലേഡ് മാഫിയയെ ഇല്ലാതാക്കുമെന്ന് മാവോയിസ്റ്റുകള്‍. സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേര തട്ടിപ്പാണെന്നും ജനകീയ വിമോചന ഗറില്ല സേന കബനിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന മാവോയിസ്റ്റ് മുഖപത്രമായ കാട്ടുതീയിലൂടെ മാവോയിസ്റ്റുകള്‍ വ്യക്തമാക്കി.
പൊലീസും ബ്ലേഡ് മാഫിയയും ഒത്തുകളിക്കുകയാണെന്നും കാട്ടുതീയില്‍ പറയുന്നു. വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനും ബ്ലേഡ് പലിശക്കാരനും തമ്മില്‍ സംസാരിക്കുന്നതിന്റെ വിശദാംശങ്ങളും മാവോയിസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി അയാളുടെ വീട് ഉടന്‍ പരിശോധിക്കുമെന്നും പ്രധാനപ്പെട്ട രേഖകള്‍ വീട്ടില്‍ നിന്ന് മാറ്റാനും പൊലീസുകാരന്‍ ആവശ്യപ്പെട്ടതായി കാട്ടുതീയില്‍ പറയുന്നു.
ബ്ലേഡ് മാഫിയക്കെതിരെ പരാതിയുള്ളവര്‍ മാവോയിസ്റ്റുകളെ അറിയിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്.