By Malakkallu Express:December 03, 2014
മത്സരപരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം
കാസര്‍കോട്: ന്യൂനപക്ഷ വകുപ്പിനുകീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ചെര്‍ക്കളയിലെ പരിശീലനകേന്ദ്രത്തില്‍ മത്സരപരീക്ഷകള്‍ക്ക് സൗജന്യ പരിശീലനം നേടുന്നതിന് ന്യൂനപക്ഷ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍, ഡെപ്യൂട്ടി കളക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികയിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് റഗുലര്‍, ഹോളിഡേ, ബാച്ചുകളിലായി 100 (50+50) ഉദ്യോഗാര്‍ഥികള്‍ക്കും ലാസ്റ്റ് ഗ്രേഡ്, വില്ലേജ് മാന്‍, വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍, ഫീല്‍ഡ് വര്‍ക്കര്‍, ജയില്‍ വാര്‍ഡന്‍ തസ്തികയിലേക്കുള്ള പരീക്ഷാ പരിശീലനത്തിന് റഗുലര്‍, ഹോളിഡേ ബാച്ചുകളിലായി 100 (50+50) ഉദ്യോഗാര്‍ഥികള്‍ക്കും സൗജന്യ പരിശീലനം നല്‍കും.
മറ്റ് വിവിധ മത്സരപരീക്ഷകള്‍ക്കും പ്രത്യേകം ബാച്ചുണ്ടായിരിക്കും. അപേക്ഷകന്‍ പ്രായം, ഫോണ്‍ നമ്പര്‍, പൂര്‍ണമായ മേല്‍വിലാസം, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പു സഹിതം പ്രിന്‍സിപ്പല്‍, കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ലിം യൂത്ത്, ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ബില്‍ഡിങ്, ചെര്‍ക്കള, കാസര്‍കോട് 671 541 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ 20-നകം അപേക്ഷിക്കണം. ഫോണ്‍: 04994 281142.