By Malakkallu Express:December 14, 2014
ലങ്കയ്‌ക്കു ജയം
കൊളംബോ: അഞ്ചാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 90 റണ്‍സിനു കീഴടക്കി പരമ്പരയില്‍ ലങ്ക 3-2നു മുന്നിലെത്തി. പരമ്പരയില്‍ ഏഴുകളിയാണുള്ളത്. സങ്കക്കാരയുടെ സെഞ്ചുറിയാണ് ലങ്കയുടെ വിജയത്തിന് അടിത്തറയിട്ടത്. നിശ്‌ചിത ഓവറില്‍ ലങ്ക കുറിച്ച ഏഴിന് 292 പിന്തുടരാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് 202 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

സങ്കക്കാര 112 പന്തില്‍ 112 റണ്‍സെടുത്തു. ദില്‍ഷന്‍(68), ചാണ്ഡിമാല്‍(35), പ്രസന്ന (20) എന്നിവരും ലങ്കയ്‌ക്കുവേണ്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ഇംഗ്ലീഷ് നിരയില്‍ ജോ റൂട്ട്(55), മോയിന്‍ അലി (33) എന്നിവര്‍ക്കു മാത്രമേ തിളങ്ങാന്‍ കഴിഞ്ഞുള്ളു. ലങ്കയുടെ ലക്‌മല്‍ 30 റണ്‍സിന് നാലുവിക്കറ്റുകള്‍ വീഴ്‌ത്തി.