Headlines
By Malakkallu Express:December 21, 2014

ഡ്രൈഡേ പിന്‍വലിച്ച്‌ ഉത്തരവിറങ്ങി; ബവ്റിജസുകള്‍ തുറന്നില്ല



തിരുവനന്തപുരം • ഞായറാഴ്ച മദ്യനിരോധനം പിന്‍വലിച്ച്‌ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയെങ്കിലും ബവ്റിജസ് കോര്‍പറേഷന്‍റെ മദ്യവില്‍പന കേന്ദ്രങ്ങള്‍ ഇന്നു തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം. പല ജില്ലകളിലേയും മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നിട്ടില്ല.


അതതു ജില്ലകളിലെ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍മാരുടെ നിര്‍ദേശം ലഭിച്ചശേഷം ഷോപ്പുകള്‍ തുറന്നാല്‍ മതിയെന്നാണ് ഇന്നലെ രാത്രി ബവ്റിജസ് അധികൃതര്‍ വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, ചില ജില്ലകളിലെ ഡപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുന്നത്.


പത്തോളം ജില്ലകളില്‍ ഭൂരിഭാഗം ബവ്‌കോ വില്‍പനകേന്ദ്രങ്ങളും തുറന്നതായി അധികൃതര്‍ അറിയിച്ചു. എക്‌സൈസ് അനുമതി ലഭിക്കുന്നതിനനുസരിച്ച്‌ മറ്റുള്ളവയും തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Filed under .

0 comments for "ഡ്രൈഡേ പിന്‍വലിച്ച്‌ ഉത്തരവിറങ്ങി; ബവ്റിജസുകള്‍ തുറന്നില്ല"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas