Headlines
By Malakkallu Express:December 03, 2014

മുഖം മൂടിയ പര്‍ദ്ദ ഇസ്‌ലാമിന് യോജിച്ചതല്ലെന്ന് ഫസല്‍ ഗഫൂര്‍

കോഴിക്കോട്: പര്‍ദ്ദക്കെതിരെ വീണ്ടും ഫസല്‍ ഗഫൂര്‍. മുഖം മൂടിയ പര്‍ദ്ദ ഇസ്‌ലാമിന് യോജിച്ചതല്ല. മുഖം മൂടണമെന്ന് ഇസ്‌ലാം പറഞ്ഞിട്ടില്ലെന്നും തുണി കൂടിയാല്‍ സംസ്‌കാരം കൂടില്ലെന്നും എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പറഞ്ഞു
.

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. എംഇഎസ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെയും പര്‍ദ്ദക്കെതിരെ ഫസല്‍ ഗഫൂര്‍ രംഗത്തെത്തിയിരുന്നു. ജീന്‍സും പര്‍ദ്ദയും വ്യക്തിത്വം നഷ്ടപ്പെടുത്തുമെന്നും ഈജിപ്ത്, തുര്‍ക്കി, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മുസ്‌ലിം വനിതകള്‍ മുഖം മറയ്ക്കില്ലെന്നും നേരത്തെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Filed under .

0 comments for "മുഖം മൂടിയ പര്‍ദ്ദ ഇസ്‌ലാമിന് യോജിച്ചതല്ലെന്ന് ഫസല്‍ ഗഫൂര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas