By Malakkallu Express:December 03, 2014
മുല്ലപ്പെരിയാര്‍ കേസ്; കേരളത്തിന്റെ പുനഃ പരിശോധന ഹരജി തള്ളി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ കേരളം നല്‍കിയ പുനഃപരിശോധന ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്ച.എല്‍ ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

ഡാമിലെ ജലനിരപ്പ് 142 അടിയാക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധിക്കെതിരെ കേരളം നല്‍കിയ പുനഃപരിശോധന ഹരജിയാണ് തള്ളിയത്. പാട്ടക്കരാറിന് സാധുതയില്ലെന്ന കേരളത്തിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. ജലനിരപ്പ് 142 അടിയാക്കിയാലും ഡാമിന് ബലക്ഷയം സംഭവിക്കില്ലെന്ന തമിഴ്‌നാടിന്റെ വാദം കോടതി ശരിവെച്ചു.
കേസില്‍ തെറ്റ് തിരുത്തല്‍ ഹരജി നല്‍കുകയാണ് കേരളത്തിന് മുന്നില്‍ ഇനിയുള്ള മാര്‍ഗ്ഗം. സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി അറിയിച്ചിട്ടുണ്ട്.