Headlines
By Malakkallu Express:December 03, 2014

അനില്‍കുമാര്‍ സിന്‍ഹ പുതിയ സിബിഐ ഡയറക്ടര്‍

ന്യൂഡല്‍ഹി: സിബിഐയുടെ പുതിയ ഡയറക്ടറായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍ സിന്‍ഹയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. നിലവിലെ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് അനില്‍കുമാര്‍ സിന്‍ഹയെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചത്.
2ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് രഞ്ജിത് സിന്‍ഹയെ സിബിഐ ഡയറക്ടര്‍സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയുള്ള സുപ്രീംകോടതി ഉത്തരവ് രഞ്ജിത് സിന്‍ഹയ്ക്ക് വലിയ തിരിച്ചടിയായിരുന്നു.
ബിഹാര്‍ കേഡറില്‍ 1979 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് പുതിയ ഡയറക്ടര്‍ അനില്‍കുമാര്‍ സിന്‍ഹ. നിലവില്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടറാണ്.

Filed under .

0 comments for "അനില്‍കുമാര്‍ സിന്‍ഹ പുതിയ സിബിഐ ഡയറക്ടര്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas