By Malakkallu Express:December 03, 2014
എംപി ഫണ്ടില്‍ 58.75 ലക്ഷത്തിന്റെ പദ്ധതികള്‍
കാസര്‍കോട്: ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പി കരുണാകരന്‍ എംപിയുടെ വികസന ഫണ്ടില്‍നിന്ന് 58.75 ലക്ഷം രൂപ അനുവദിച്ചു
.
പിലിക്കോട് പഞ്ചായത്തിലെ ചന്തേര ഗവ. യുപി സ്കൂള്‍ ക്ലാസ് മുറി, സ്റ്റെയര്‍കേസ് നിര്‍മാണത്തിനായി 10.5 ലക്ഷം രൂപയും കുറ്റിക്കോല്‍ പഞ്ചായത്തിലെ തവനത്ത് ജിഎല്‍പി സ്കൂളിന്റെയും മാണിമൂല ജിഎല്‍പി സ്കൂളിന്റെയും ചുറ്റുമതില്‍ നിര്‍മാണത്തിന് മൂന്നുലക്ഷം രൂപ വീതവും അനുവദിച്ചു. കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ കാക്കടവ് അരുവാക്കര റോഡ് ടാറിങ്ങിന് എട്ടുലക്ഷം രൂപയും നാലുകുന്ന് എസ്ടി കോളനി റോഡ്, പെരുന്തോള്‍ കോളനി റോഡ് ടാറിങ്ങിന് അഞ്ചുലക്ഷം രൂപ വീതവും കരിയാപ്പ്- നാലുകുന്ന് റോഡ് ടാറിങ്ങിന് 2.25 ലക്ഷം രൂപയും അനുവദിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ മധുരംകൈ പടിഞ്ഞാര്‍ റോഡ്, പേക്കടം- ചാവിലക്കൊവ്വല്‍ റോഡ് ടാറിങ്ങിന് 2.75 ലക്ഷം രൂപ വീതം അനുവദിച്ചു. ചെറുവത്തൂര്‍ പഞ്ചായത്തിലെ ആയുര്‍വേദ ആശുപത്രി- മുണ്ടക്കണ്ടം റോഡ് ടാറിങ്ങിന് എട്ടുലക്ഷം രൂപ അനുവദിച്ചു. പടന്ന പഞ്ചായത്തില്‍ നടപ്പാലം നിര്‍മാണത്തിന് 8.5 ലക്ഷം രൂപയും അനുവദിച്ചു.

