Headlines
By Malakkallu Express:December 03, 2014

സഞ്ചാരികളെ കാത്ത് ഒലി വെള്ളച്ചാട്ടം

എടവണ്ണ: മമ്പാട് പഞ്ചായത്തിലെ ഒലി വെള്ളച്ചാട്ടം സഞ്ചാരികളെയും പ്രകൃതിസ്നേഹികളെയും കാത്തിരിക്കുന്നു. പുള്ളിപ്പാടത്തുനിന്ന് 15 കിലോമീറ്റര്‍ കിഴക്ക് മൂന്ന് മലകള്‍ക്കിടയിലുള്ള സുന്ദരമായ വെള്ളച്ചാട്ടം കാണാന്‍ ദിനേ നിരവധി ആളുകളാണ് എത്തുന്നത്.വനംവകുപ്പിന്റെ അധീനതയിലുള്ള വെള്ളരിച്ചോല മലയില്‍നിന്ന് ഒലിമലയുടെ കൂറ്റന്‍ പാറക്കെട്ടിലൂടെ താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും സമീപത്തുള്ള ആദിവാസി കോളനികളും ഒലിമലയിലേക്കുള്ള കാട്ടുവഴികളും വിനോദസഞ്ചാരത്തിന് വലിയ സാധ്യതയാണ് മുന്നോട്ടുവയ്ക്കുന്നത്.

മലയുടെ മുകള്‍ഭാഗംവരെ കാട്ടില്‍നിന്ന് ലേലംകൊണ്ട മരം കൊണ്ടുപോകാന്‍ പണ്ടുണ്ടാക്കിയ മണ്‍പാതയുണ്ട്. ഈ പാതയും വീട്ടിക്കുന്ന് ആദിവാസി കോളനിയിലേക്കുള്ള വഴിയുമാണ് സഞ്ചാരികള്‍ വെള്ളച്ചാട്ടത്തിനടുത്തെത്താന്‍ ഉപയോഗിക്കുന്നത്. ജില്ലയിലെയും അയല്‍ ജില്ലകളിലെയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രദേശത്ത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് മികച്ച ഒരു പദ്ധതി തയ്യാറാക്കാന്‍ പഞ്ചായത്തോ സ്ഥലം എംഎല്‍എയോ തയ്യാറായിട്ടില്ല. വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ ആദിവാസി കോളനികളില്‍ കയറി പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം അരുവിയിലും പ്രദേശത്തും കുമിഞ്ഞുകൂടിയിട്ടുമുണ്ട്്. ഇത് കോളനിയിലെ കുടിവെള്ളം മലിനമാകാനും കാരണമാകുന്നു.

ഇത്തരം പ്രശ്നം പരിഹരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു സമഗ്ര പദ്ധതി നടപ്പാക്കിയാല്‍ ജില്ലയിലെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രമാകാന്‍ ഒലിമലക്ക് സാധിക്കും.കാലവര്‍ഷം മുതല്‍ എട്ടുമാസമാണ് ഇവിടെ നീരൊഴുക്കുണ്ടാകുക. ആഗസ്ത് മുതല്‍ ജനുവരിവരെയാണ് ഒലിയിലേക്ക് യാത്രപോകാന്‍ പറ്റിയ സമയം.

Filed under .

0 comments for "സഞ്ചാരികളെ കാത്ത് ഒലി വെള്ളച്ചാട്ടം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas