Headlines
By Malakkallu Express:December 03, 2014

ഒന്നിലധികം മെമ്പര്‍മാരെ അഡ്മിനാക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് മെസേജ് വായിച്ചോയെന്ന് അറിയാനുള്ള സൗകര്യം ഒരുക്കിയതിനും ഗ്രൂപ്പ് മെമ്പര്‍മാരുടെ എണ്ണം 50ല്‍ നിന്നും 100 ആക്കിയതിനും പിന്നാലെ പുതിയ പരിഷ്‌കാരവുമായി വാട്‌സ്ആപ്പ്.

ഗ്രൂപ്പില്‍ ഒന്നിലധികം അഡ്മിന്‍മാരെ മെമ്പര്‍മാരില്‍ നിന്നു അനുവദിക്കുന്ന പുതിയ പരിഷ്‌കാരമാണ് വാട്‌സ്ആപ്പ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ അഡ്മിന്‍മാര്‍ക്കു മാത്രമേ ഗ്രൂപ്പില്‍ പുതിയ അഡ്മിനുകളെ നിയോഗിക്കാന്‍ സാധിക്കുകയൊള്ളൂ. മറ്റു മെമ്പര്‍മാര്‍ക്ക് ഇതിന് സാധിക്കുകയില്ല.
ഏത് മെമ്പറെയാണോ അഡ്മിനാക്കാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ ആ മെമ്പറുടെ പേരില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യുമ്പോള്‍ add to group admins എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. പുതിയ മുതലാളിയെ നിയമിച്ചാല്‍ അയാള്‍ക്ക് ആദ്യത്തെ ഗ്രൂപ്പ് മുതലാളിയെ പുറത്താക്കി ഗ്രൂപ്പ് പിടിച്ചടക്കി എല്ലാകാലത്തേക്കുമുള്ള അഡ്മിനാകാന്‍ പുതിയ പരിഷ്‌കാരത്തോടെ സാധിക്കും.
ഗ്രൂപ്പില്‍ നിന്ന് ഒരു മെമ്പറെ അഡ്മിനാക്കുകയും തുടര്‍ന്ന അയാളെ ആ സ്ഥാനത്തേക്ക് പറ്റില്ലെന്നും മനസ്സിലാക്കിയാല്‍ നേരിട്ട് അയാളെ പുറത്താക്കാന്‍ സാധിക്കില്ല. ആദ്യം അയാളെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കുകയും പിന്നീട് സാധാരണ അംഗത്തെ പോലെ ഗ്രൂപ്പിലേക്ക് കൊണ്ടുവരിക മാത്രമാണ് രക്ഷ

Filed under .

0 comments for "ഒന്നിലധികം മെമ്പര്‍മാരെ അഡ്മിനാക്കാന്‍ സൗകര്യമൊരുക്കി വാട്‌സ്ആപ്പ്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas