Headlines
By Malakkallu Express:December 03, 2014

ഒമാനില്‍ അഞ്ചു മേഖലകളില്‍ വിസാ നിരോധനം നീട്ടി

മനാമ: ഒമാന്‍ സ്വകാര്യ മേഖലയില്‍ അഞ്ചു പ്രൊഫഷനുകളിലേക്ക് ഏര്‍പ്പെടുത്തിയ വിസ നിരോധനം മാനവ വിഭവശേഷി മന്ത്രാലയം ആറു മാസത്തേക്ക് നീട്ടി. സെയില്‍സ്, മാര്‍ക്കറ്റിങ്, കണ്‍സ്ട്രക്ഷന്‍, ശുചീകരണം, ഒട്ടക സൂക്ഷിപ്പ് എന്നീ മേഖലകളിലാണ് വിസ നല്‍കുന്നതിനുള്ള വിലക്ക് നീട്ടിയത്. അടുത്ത ആറു മാസം ഈ മേഖലകളില്‍ പുതിയ വിസ അനുവദിക്കില്ല.അഞ്ചു മേഖലകളിലയും വിസാ നിരോധം ഒരുവര്‍ഷം പിന്നിടുന്ന സാഹചര്യത്തിലാണ് വീണ്ടും ആറുമാസത്തേക്ക് നീട്ടി മന്ത്രാലയം ഉത്തരവിട്ടത്.

എക്സലന്റ്, ഫസ്റ്റ് ഗ്രേഡ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ക്കും കണ്‍സള്‍ട്ടന്‍സികള്‍ക്കും സര്‍ക്കാര്‍ പദ്ധതി ഏറ്റെടുത്തു നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ഉടമസ്ഥരാല്‍ മുഴുവന്‍ സമയം നിയന്ത്രിക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്കും നിരോധനത്തില്‍ ഇളവുണ്ട്. തൊഴില്‍ വിപണി ക്രമീകരണവും സ്വദേശിവത്കരണവും നടപ്പാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയം ആറു മാസ വിസാ നിരോധനം ആരംഭിച്ചത്. ആദ്യം നിര്‍മാണം, ശുചീകരണം എന്നീ മേഖലകളിലായിരുന്നു വിലക്ക്. 2013 ഡിസംബര്‍ ഒന്നു മുതല്‍ നിരോധനം സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഒട്ടക സൂക്ഷിപ്പുകാര്‍ എന്നീ മേഖലകളിലേക്കും വ്യാപിപ്പിച്ചു. ഈ വിലക്കുകള്‍ ആറുമാസ കാലാവധി പിന്നിട്ടപ്പോള്‍ വീണ്ടും ആറുമാസത്തേക്ക് ദീര്‍ഘിപ്പിച്ചിരുന്നു
.
മലയാളികള്‍ ധാരാളമായി ജോലി ചെയ്യുന്ന മേഖലയാണ് സെയല്‍സ്, മാര്‍ക്കറ്റിങ് എന്നിവ. പുതിയ വിസ ലഭിക്കുന്നതിന് ഒരു വര്‍ഷമായി നിരോധനം നിലനില്‍ക്കുന്നതിനാല്‍ തൊഴിലന്വേഷകര്‍ മാത്രമല്ല, ആളെ നിയമിക്കാനാകാതെ തൊഴിലുടമകളും പ്രതിസന്ധിയിലാണ്.അതിനിടെ, തൊഴില്‍ നിയമം ലംഘിച്ചതിന് 322 വിദേശ തൊഴിലാളികളെ കഴിഞ്ഞ ദിവസം ഒമാന്‍ നാടുകടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ആഴ്ച മന്ത്രാലയം നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാത്ത 276 തൊഴിലാളികളെ പിടികൂടിയതായും മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ അവസാന വാരം നിയമ ലംഘനത്തിന് 681 പ്രവാസി തൊഴിലാളികള്‍ അറസ്റ്റിലായിരുന്നു.

Filed under .

0 comments for "ഒമാനില്‍ അഞ്ചു മേഖലകളില്‍ വിസാ നിരോധനം നീട്ടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas