By Malakkallu Express:December 06, 2014
ഭൂമി വിവാദം: ബഹളത്തിനു ശേഷം എഫ് ലൈന്‍ അളക്കാന്‍ നഗരസഭായോഗ തീരുമാനം
കാഞ്ഞങ്ങാട് : നഗരസഭ ബസ് സ്റ്റാന്‍ഡിനും സ്റ്റേഡിയത്തിനും വേണ്ടി ഏറ്റെടുത്ത സ്ഥലം സ്വകാര്യ വ്യക്തികള്‍ കയ്യേറിയെന്ന പരാതിയില്‍ സ്ഥലം എഫ് ലൈന്‍ അളന്നു തിട്ടപ്പെടുത്താന്‍ നഗരസഭാ യോഗം തീരുമാനിച്ചു. അംഗങ്ങള്‍ ഏറെ സമയം വാദപ്രതിവാദങ്ങള്‍ നടത്തി ബഹളം നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.

ഏറ്റെടുത്ത സ്ഥലം മുമ്ബ് താലൂക്ക് സര്‍വേയറെ കൊണ്ട് അളന്നിരുന്നു. അതില്‍ പതിനൊന്നോളം സെന്റ് കുറവായിരുന്നു. ഇതു കൂടാതെ ആസ്തി രജിസ്റ്ററില്‍ ഒരേ സ്ഥലം തന്നെ രണ്ടു പ്രാവശ്യം രേഖപ്പെടുത്തിയതായും കണ്ടെത്തിയിരുന്നു. സ്ഥലം കൈയ്യേറിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. എന്നാല്‍ വിജിലന്‍സ് അന്വേഷണം മന്ദഗതിയില്‍ ആയതായും ആക്ഷേപമുണ്ട്. ഹഡ്‌കോയില്‍ നിന്നും ബസ് ടെര്‍മിനലിനു വേണ്ടി അഞ്ചു കോടിരൂപ വായ്പക്ക് ഈ സ്ഥലമാണ് ഈടു നല്‍കിയിരുന്നത്. ഒന്നാം ഗഡുവായി എഴുപത്തഞ്ചു ലക്ഷം രൂപ ലഭിച്ചിരുന്നു. രണ്ടാം ഗഡുവായി ലഭിക്കേണ്ട ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്കു വേണ്ടി എഗ്രിമെന്റ്‌റ് പുതുക്കി നല്‍കാനും കൗണ്‍സില്‍ തീരുമാനിച്ചു. പത്തു വര്‍ഷത്തിലധികമായി നടക്കുന്ന ബസ് ടെര്‍മിനലിന്റെ ഒന്നാംഘട്ടം മാത്രമാണ് ഇതു വരെ പൂര്‍ത്തിയായിട്ടുള്ളത്. സ്ഥലം ഏറ്റെടുത്തതു മുതല്‍ നാളിതു വരെയായി ഇതിന്റെ പേരിലുള്ള വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല.