Headlines
By Malakkallu Express:December 06, 2014

കരുത്ത് തെളിയിച്ച്‌ കാസര്‍കോട്ട് സംയുക്ത തൊഴിലാളി റാലി

കാസര്‍കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ട്രേഡ് യൂണിയനുകള്‍ നടത്തിയ റാലിയില്‍ ആയിരങ്ങള്‍ കണ്ണികളായി. ജില്ലയിലെ എല്ലാ മേഖലയിലെയും തൊഴിലാളികള്‍ അണിനിരന്നു. അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക് ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും ആധാരമെഴുത്തുകാരും ഉള്‍പ്പടെ പണിയെടുക്കുന്ന മുഴുവനാളുകളും റാലിയില്‍ പങ്കാളികളായി.രാവിലെ പത്തരയോടെ കറന്തക്കാടുനിന്ന് പ്രകടനം ആരംഭിച്ചു. ഓരോ തൊഴിലാളി യൂണിയനുകളും അവരവരുടെ ബാനറിനുകീഴില്‍ അണിനിരന്നു. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, എഐടിയുസി, യുടിയുസി, ഐഎന്‍എല്‍സി, എന്‍എല്‍യു, എച്ച്‌എംഎസ് തുടങ്ങിയ സംഘടനകള്‍ ബാനറിന് കീഴില്‍ അണിനിരന്നു. പുതിയ ബസ്സ്റ്റാന്റ് പരിസരത്തെ മിലന്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
 
കേരള പത്ര പ്രവര്‍ത്തകയൂണിയന്റെ നേതൃത്വത്തില്‍ മാധ്യമ പ്രവര്‍ത്തകരും ആധാരമെഴുത്തുകാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പ്രകടനമായെത്തി. പൊതുസമ്മേളനം ബിഎംഎസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി പി എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. എസ്ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് എ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ്പ്രസിഡണ്ട് എ കെ നാരായണന്‍, ഐഎന്‍ടിയുസിജില്ലാപ്രസിഡണ്ട് പി ജി ദേവ്, എഐടിയുസി നേതാവ് കെ വി കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍, സുബൈര്‍ പടുപ്പ്, സി വി ചന്ദ്രന്‍, എം ഒ വര്‍ഗീസ്, എം ബാലകൃഷ്ണന്‍, സുനില്‍കുമാര്‍ കൊട്ടറ, യു തമ്ബാന്‍, വി വി ബാലകൃഷ്ണന്‍, ഷംസുദ്ദീന്‍ ആയിറ്റി, ടി കൃഷ്ണന്‍, സി എം എ ജലീല്‍, ഷാഫി ചെമ്ബരിക്ക എന്നിവര്‍ സംസാരിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ സ്വാഗതവും പ്രസിഡണ്ട് കെ ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Filed under .

0 comments for "കരുത്ത് തെളിയിച്ച്‌ കാസര്‍കോട്ട് സംയുക്ത തൊഴിലാളി റാലി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas