Headlines
By Malakkallu Express:December 06, 2014

സദാചാര ഗുണ്ടായിസത്തിനെതിരെ നാളെ ചുംബനസമരം

കോഴിക്കോട്: സദാചാര ഗുണ്ടായിസത്തിനെതിരെ ഫെയ്സ് ബുക്ക് കൂട്ടായ്മയായ കിസ് ഓഫ് ലൗ സംഘടിപ്പിക്കുന്ന ചുംബന സമരത്തിന്റെ രണ്ടാംഘട്ടം 'തെരുവില്‍ ചുംബനം 2.0' ഞായറാഴ്ച പകല്‍ മൂന്നിന് കോഴിക്കാട് മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡില്‍ നടക്കും. കോഴിക്കോട്ട് നടക്കുന്ന സമരത്തിന്റെ ഫെയ്സ് ബുക്ക് പേജ് 'കിസ് ഇന്‍ ദി സ്ട്രീറ്റി'ലാണ് സമര കേന്ദ്രവും സമയവും പ്രഖ്യാപിച്ചത്. കോഴിക്കോട് കടപ്പുറത്ത് സമരം നടത്താനായിരുന്നു ആദ്യ നീക്കമെങ്കിലും ഞായറാഴ്ച ഇവിടെ ഉണ്ടാകുന്ന തിരക്ക് പരിഗണിച്ചാണ് സമരം മൊഫ്യൂസല്‍ ബസ്സ്റ്റാന്‍ഡിലേക്ക് മാറ്റിയത്. sadhachara gundayisathinethire nale chumbanasamaram
ആണ്‍കോയ്മയുടെ കേന്ദ്രങ്ങളായ തെരുവുകള്‍ സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയാണ് സമരത്തിലൂടെ ലക്ഷ്യമിടുന്നത്. സമരത്തില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും പങ്കെടുക്കും. നിരവധി സാംസ്കാരിക പ്രവര്‍ത്തകരുടെ പിന്തുണയും സമരത്തിനുണ്ട്. എന്നാല്‍ ചുംബനസമരത്തിന് സംഘാടകര്‍ അനുമതി ചോദിച്ചിട്ടില്ലെന്ന് സിറ്റി പൊലീസ് കമീഷണര്‍ എ വി ജോര്‍ജ് പറഞ്ഞു. ചുംബനസമരവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായാല്‍ സമയോചിതമായി ഇടപെടുമെന്നും കമീഷണര്‍ പറഞ്ഞു.
deshabhimani

Filed under .

0 comments for "സദാചാര ഗുണ്ടായിസത്തിനെതിരെ നാളെ ചുംബനസമരം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas