Headlines
By Malakkallu Express:December 12, 2014

കീറാമുട്ടിയായ വാക്യങ്ങള്‍ കേട്ട് ഇനി ബുദ്ധിമുട്ടണ്ട, മലയാളം പരിഭാഷയുമായി ഗൂഗിള്‍

കൊച്ചി: ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ഇനി നിങ്ങള്‍ ബുദ്ധിമുട്ടണ്ട. കട്ടിയുള്ള വാക്കുകളും കീറാമുട്ടിയായ വാക്യങ്ങളും പരിഭാഷപ്പെടുത്തി ബുദ്ധിമുട്ടിലായവര്‍ക്ക് പ്രതീക്ഷയുമായി ഗൂഗിള്‍ പരിഭാഷാ സംവിധാനത്തില്‍ മലയാളവും ഉള്‍പ്പെടുത്തി.

പത്തോളം പുതിയ ഭാഷകളാണ് പുതിയതായി ഉള്‍പ്പെടുത്തിയത് ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്നു വിവിധ ഭാഷകളിലേക്കും തിരിച്ചും മൊഴിമാറ്റം ചെയ്യാനുള്ള സംവിധാനം ലഭ്യമാണ്.

ബംഗാളി, ഗുജ്‌റാത്തി, ഹിന്ദി, കന്നഡ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉര്‍ദു, മറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ ഗൂഗിള്‍ പരിഭാഷയില്‍ നേരത്തെ ലഭ്യമാണ്. ഇംഗ്ലീഷ്, ചൈനീസ്, അറബിക്, ഡച്ച്, ഫ്രഞ്ച്, ജര്‍മ്മന്‍, ഗ്രീക്ക്, ഇറ്റാലിയന്‍, ജാപ്പനീസ്, കൊറിയന്‍, പോര്‍ച്ചുഗീസ്, റഷ്യന്‍, സ്പാനിഷ് തുടങ്ങിയ ഭാഷകളിലും പരിഭാഷ സേവനം ലഭ്യമാകും.

Filed under .

0 comments for "കീറാമുട്ടിയായ വാക്യങ്ങള്‍ കേട്ട് ഇനി ബുദ്ധിമുട്ടണ്ട, മലയാളം പരിഭാഷയുമായി ഗൂഗിള്‍"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas