Headlines
By Malakkallu Express:December 06, 2014

പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല: ഉമ്മന്‍ ചാണ്ടി

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ 25 ലക്ഷത്തോലം വരുന്ന തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ വികാരത്തെ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിനാകില്ല. ജീവനക്കാരുടെ ശമ്ബള പരിഷ്‌കരണം ഉടന്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പരിഗണിച്ച്‌ വരികയാണ്.
 
ഈ സാഹചര്യത്തില്‍ ഇടക്കാല ആശ്വാസം നല്‍കാനാകില്ല. സംസ്ഥാനത്തെ പ്രത്യേക ആനുകൂല്യങ്ങള്‍ ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ തയ്യാറായാല്‍ ശമ്ബള സ്‌കെയിലില്‍ കേന്ദ്ര തുല്യത നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു.കൊച്ചിയില്‍ കേരള എന്‍ ജി ഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

Filed under .

0 comments for "പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കില്ല: ഉമ്മന്‍ ചാണ്ടി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas