Headlines
By Malakkallu Express:January 06, 2015

വാര്‍ണര്‍ക്ക് പരന്പരയിലെ മൂന്നാം സെഞ്ചുറി; ഓസ്‌ട്രേലിയ 2ന് 348



സിഡ്നി• ഇന്ത്യയുടെ തലമാറിയിട്ടും ഓസീസിന് കുലുക്കമില്ല. നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് ഉജ്വല തുടക്കം. ഒന്നാം ദിവസം കളി നിര്‍ത്തുന്പോള്‍ ഓസ്‌ട്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 348 റണ്‍സ് എടുത്തിട്ടുണ്ട്. ഡേവിഡ് വാര്‍ണറുടെ സെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ മികച്ച സ്‌കോറിലെത്തിച്ചത്. ഈ പരന്പരയിലെ മൂന്നാം സെഞ്ചുറി നേടിയ വാര്‍ണര്‍ കരയിറില്‍ 12_ാം സെഞ്ചുറിയും തികച്ചു. അതേസമയം, ക്രിസ് റോജേഴ്സിന് അഞ്ചുറണ്‍സിന് സെഞ്ചുറി നഷ്ടമായി. ഇന്ത്യയ്ക്കായി മുഹമ്മദ് ഷാമിയും ആര്‍. അശ്വിനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇന്നു കളത്തിലിറങ്ങിയത്. ശിഖര്‍ ധവാന്‍, ഇഷാന്ത് ശര്‍മ, പൂജാര എന്നിവര്‍ക്ക് പകരം, രോഹിത് ശര്‍മ, സുരേഷ് റെയ്ന, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. വിരമിച്ച ധാേണിക്കു പകരം വൃദ്ധിമാന്‍ സാഹയാണ് വിക്കറ്റ് കീപ്പര്‍. വിരാട് കോഹ്ലിയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഓസീസ് നേരത്തെ പരന്പര സ്വന്തമാക്കിയിരുന്നു. മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു.

Filed under .

0 comments for "വാര്‍ണര്‍ക്ക് പരന്പരയിലെ മൂന്നാം സെഞ്ചുറി; ഓസ്‌ട്രേലിയ 2ന് 348"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas