Headlines
By Malakkallu Express:January 06, 2015

ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.



മുംബൈ: ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമില്‍ ഇടം പിടിച്ചില്ല. പരുക്കുണ്ടെങ്കിലും രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ തുടര്‍ച്ചയായി രഞ്ജിയില്‍ മൂന്നു സെഞ്ചുറികള്‍ നേടിയിട്ടും യുവരാജ് സിങിനെ പതിനഞ്ചംഗ ടീമില്‍‌ ഉള്‍പ്പെടുത്തിയിട്ടില്ല. ക്യാപ്റ്റന്‍ എം.എസ് ധോണി ഏക വിക്കറ്റ് കീപ്പര്‍. ആള്‍ റൗണ്ടറായി സ്റ്റൂവര്‍ട്ട് ബിന്നിയെ തെരഞ്ഞെടുത്തു. ടീം ഇന്ത്യ: എം.എസ് ധോണി, ഓപ്പണര്‍: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ. മധ്യനിര: വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ, അമ്ബാട്ടി റായ്ഡു. സ്പിന്നര്‍മാര്‍: ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍. ഫാസ്റ്റ് ബോളര്‍: ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായാണ് മത്സരങ്ങള്‍. ഫെബ്രവരി 15ന് അഡര്‍ലന്‍ഡില്‍ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. 22ന് മെല്‍ബണില്‍ ദക്ഷിണാഫ്രിക്കയെയും 28ന് പെര്‍ത്തില്‍ വെസ്റ്റിന്‍ഡീസിനെയും മാര്‍ച്ച്‌ പത്തിന് ഹാമില്‍ട്ടണില്‍ അയര്‍ലന്‍ഡിനെയും 14ന് ഓക്‌ലന്‍ഡില്‍സിംബാബ്‌വെയെയും ഇന്ത്യ നേരിടും.

Filed under .

0 comments for "ലോകകപ്പിനുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു."

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas