Headlines
By Malakkallu Express:January 03, 2015

അതിര്‍ത്തിയില്‍ പാക്ക് ഷെല്ലാക്രമണം; ആറ് ഇന്ത്യക്കാര്‍ക്ക് പരുക്ക്



ജമ്മു• കശ്മീര്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നു ശക്തമായ ഷെല്ലാക്രമണം. ആറ് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ജമ്മു കശ്മീരിലെ സാംബ, കത്‌വ ജില്ലകളിലാണ് ആക്രമണം. ഗ്രാമീണര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നു മാറി താമസിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ ജമ്മുവിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മുതിര്‍ന്ന സൈനിക_ ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ പരിശോധിക്കുകയാണ്. അതിര്‍ത്തിയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളനുസരിച്ച്‌ മനിയര്‍, പാന്‍സര്‍, ബോബിയ, ലോണ്‍ഡി, സദേചക്, ചൈലാരി, ചൗക്കല്‍, മങ്കു ചക്ക്, റീഗല്‍, മവ്വ, സാധൂ, ചക്ക് ഫക്ക്രിയ സാംബ, കത്‌വ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളാണ് ആക്രമണത്തെ തുടര്‍ന്ന് വീടുവിടുന്നത്.ഇന്നലെ രാത്രി 9.30ന് ആരംഭിച്ച വെടിവെയ്പ്പ് പാക്കിസ്ഥാന്‍ ഇന്നു പുലര്‍ച്ചയോടെയാണ് അവസാനിപ്പിച്ചത്. ഇതിന് ഇന്ത്യ ശക്തമായ മറുപടിയും നല്‍കിയിരുന്നു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 5 പാക്ക് റേഞ്ചഴ്സ് കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍റെആക്രമണങ്ങള്‍ക്ക് തക്ക മറുപടി കൊടുക്കാന്‍ ബിഎസ്‌എഫിനോടു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യന്‍ തിരിച്ചടി.

Filed under .

0 comments for "അതിര്‍ത്തിയില്‍ പാക്ക് ഷെല്ലാക്രമണം; ആറ് ഇന്ത്യക്കാര്‍ക്ക് പരുക്ക്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas