Headlines
By Malakkallu Express:January 03, 2015

ആരോഗ്യ കലണ്ടറുമായി കോടോo ബേളൂര്‍ പഞ്ചായത്ത്

രാജപുരം: ആരോഗ്യരംഗത്ത് ആശയവിനിമയത്തിന് പുത്തന്‍ രീതിയുമായി കോടോം- ബേളൂര്‍ പഞ്ചായത്ത്. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രമാണ് ആരോഗ്യമേഖലയിലെ സേവനങ്ങളും പൊതുവിവരങ്ങളും ഉള്‍പ്പെടുത്തി ആരോഗ്യ പൗരാവകാശ രേഖ കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. കോടോം- ബേളൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീട്ടിലും സേവനാവകാശ നിയമം, അന്തര്‍ദേശീയ, ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍, പ്രാദേശിക ആഘോഷങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയ കലണ്ടറെത്തിക്കും. രോഗപ്രതിരോധ പ്രവത്തനങ്ങളെക്കുറിച്ചും, ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിനെക്കുറിച്ചും വിവരിക്കുന്ന കലണ്ടറില്‍ പ്രധാനപ്പെട്ട ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് കലണ്ടര്‍ പ്രസിദ്ധീകരിച്ചത്. ഡെപ്യൂട്ടി ഡിഎംഒ മോഹന് ആദ്യപ്രതി നല്‍കി പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ കലണ്ടര്‍ പ്രകാശനം ചെയ്തു. എം കെ നാരായണി അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഭാസ്കരന്‍, പഞ്ചായത്ത് അംഗങ്ങളായ മധുസൂദനന്‍ കോളിയാര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ അനില്‍കുമാര്‍ സ്വാഗതവും ആര്‍ ലതിക നന്ദിയും പറഞ്ഞു.

Filed under .

0 comments for "ആരോഗ്യ കലണ്ടറുമായി കോടോo ബേളൂര്‍ പഞ്ചായത്ത്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas