Headlines
By Malakkallu Express:January 03, 2015

140 പേരുടെ നൃത്തശില്‍പവുമായി ലയം

കാസര്‍കോട്: കാസര്‍കോട് മഹോത്സവത്തിന്റെ ഭാഗമായി അരങ്ങേറിയ സംഗീത നൃത്തശില്‍പം നമ്മുടെ നാനാത്വത്തിന്റെ ഒരുകൂട്ടലായി. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കാസര്‍കോട് ലയം കലാക്ഷേത്രമാണ് വന്ദേമാതരം അരങ്ങിലെത്തിച്ചത്. 140 പേരാണ് ഒന്നര മണിക്കൂര്‍ നീണ്ട പരിപാടിയില്‍ അരങ്ങിലെത്തിയത്. യക്ഷഗാനം, പാനാപാടി നൃത്തം, കനകാട്ടം, പൂരക്കളി, കഥകളി, കേരളനടനം, ഒപ്പന, ഓട്ടന്‍തുള്ളല്‍, മോഹിനിയാട്ടം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങള്‍ വേദിയിലെത്തി. വിവിധ ഭാഷകളിലെ സംഗീതവും നൃത്തത്തിന് ചാരുത പകര്‍ന്നു. ഡോ. ആര്‍ സി കരിപ്പത്താണ് ഗാനങ്ങള്‍ ക്രമീകരിച്ചത്. രാജന്‍ കരിവെള്ളൂരിന്റെ ആശയത്തിന് കലാമണ്ഡലം വനജ രാജന്‍ നൃത്തഭാഷയൊരുക്കി. പി ജയചന്ദ്രന്‍, ജി വേണുഗോപാല്‍, മധു ബാലകൃഷ്ണന്‍, ശങ്കരന്‍ നമ്പൂതിരി എന്നിവരാണ് പാടിയത്.ശനിയാഴ്ച വൈകിട്ട് ആറിന് "അയ്യപ്പസ്വാമിയും വാവരും' യക്ഷഗാനം അരങ്ങേറും. ഷിരിബാഗിലു വെങ്കപ്പയ്യ സംസ്കൃതി പ്രതിസ്ഥാനിയാണ് യക്ഷഗാനം അവതരിപ്പിക്കുന്നത്.

Filed under .

0 comments for "140 പേരുടെ നൃത്തശില്‍പവുമായി ലയം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas