Headlines
By Malakkallu Express:January 03, 2015

കാഞ്ഞങ്ങാട് നഗരസഭയുടെ പഴയകെട്ടിടം പൊളിച്ചുതുടങ്ങി

കാഞ്ഞങ്ങാട്: പുതിയ ഓഫീസ് കെട്ടിടനിര്‍മാണത്തിനായി കാഞ്ഞങ്ങാട് നഗരസഭയുടെ പഴയ കെട്ടിടം പൊളിച്ചുതുടങ്ങി. അരനൂറ്റാണ്ട് പഴക്കമുള്ള ഈ കെട്ടിടത്തിലായിരുന്നു ആദ്യകാലത്ത് കാഞ്ഞങ്ങാട് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 1984-ല്‍ നഗരസഭയായി ഉയര്‍ത്തിയശേഷം പഴയ കെട്ടിടത്തോടുചേര്‍ന്ന് മൂന്നുനില കെട്ടിടം പണിയുകയായിരുന്നു. ജനസേവനകേന്ദ്രത്തിനായും പുതിയ കെട്ടിടം നിര്‍മിച്ചിരുന്നു. ഈ മൂന്നുകെട്ടിടങ്ങളിലുമായാണ് ഇപ്പോള്‍ നഗരസഭാകാര്യാലയം പ്രവര്‍ത്തിച്ചുവന്നിരുന്നത്. മഴക്കാലത്ത് ചോര്‍ന്നൊലിച്ച് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ട് വര്‍ഷങ്ങളായി.
മൂന്നുവര്‍ഷംമുമ്പാണ് ലോകബാങ്ക് സഹായത്തോടെ കെട്ടിടനിര്‍മാണത്തിന് 83 ലക്ഷം രൂപ വകയിരുത്തിയത്. എന്നാല്‍, പദ്ധതി നീണ്ടുപോവുകയായിരുന്നു. നഗരസഭാധ്യക്ഷയായി കെ.ദിവ്യ ചുമതലയേറ്റതോടെ കെട്ടിടനിര്‍മാണത്തിന് വീണ്ടും ജീവന്‍വെക്കുകയായിരുന്നു. കെട്ടിടം പൊളിച്ചുമാറ്റിയ സ്ഥലത്താണ് പുതിയ മൂന്നുനില കെട്ടിടം ഉയര്‍ന്നുവരിക. കെട്ടിടം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി പഴകെട്ടിടത്തില്‍ പ്രവര്‍ത്തിച്ച ഓഫീസ് വിഭാഗങ്ങള്‍ മറ്റ് കെട്ടിടത്തിലേക്ക് മാറ്റി ക്രമീകരിച്ചു.

Filed under .

0 comments for "കാഞ്ഞങ്ങാട് നഗരസഭയുടെ പഴയകെട്ടിടം പൊളിച്ചുതുടങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas