Headlines
By Malakkallu Express:January 03, 2015

കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക്ക് പരിഷ്‌കാരം: നടപടി തുടങ്ങി

കാഞ്ഞങ്ങാട്: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ അധികൃതര്‍ പുതുവര്‍ഷദിനത്തില്‍ നടപടി തുടങ്ങി. ആദ്യപടിയായി വ്യാപാരഭവനുസമീപം പാര്‍ക്കുചെയ്യുന്ന ടൂറിസ്റ്റ് ബസ്സുകളെ ചെമ്മട്ടംവയലിലേക്ക് മാറ്റി.
വഴിയോര കച്ചവടക്കാരോട് ഒഴിയാന്‍ നിര്‍ദേശംനല്കിയിട്ടുണ്ട്. പാര്‍ക്കിങ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പോലീസിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പരിശോധനകള്‍ നടന്നു. നിയമവിരുദ്ധമായി പാര്‍ക്കുചെയ്ത വാഹന ഡ്രൈവര്‍മാരോട് കാര്യങ്ങള്‍ വിശദീകരിച്ച് ട്രാഫിക് പരിഷ്‌കരണവുമായി സഹകരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ഹോം ഗാര്‍ഡുകളും പോലീസിനൊപ്പം പരിശോധനയില്‍ പങ്കെടുത്തു.
അടുത്തദിവസങ്ങളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ച് പാര്‍ക്കിങ് അതിര്‍ത്തികള്‍ രേഖപ്പെടുത്തുന്നതോടെ മുഴുവന്‍ അനധികൃത കച്ചവടങ്ങളും നടപ്പാത കൈയ്യേറ്റങ്ങളും ഒഴിവാക്കുമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് പറഞ്ഞു.

Filed under .

0 comments for "കാഞ്ഞങ്ങാട് നഗരത്തിലെ ട്രാഫിക്ക് പരിഷ്‌കാരം: നടപടി തുടങ്ങി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas