By Malakkallu Express:January 03, 2015
സര്‍ക്കസില്‍ 40 പിന്നിട്ട കലാംഖാന് ആദരം: അഭിനന്ദനവുമായി മെക്‌സിക്കന്‍ കുടുംബവും
കാഞ്ഞങ്ങാട്: സര്‍ക്കസ് കൂടാരത്തിനകത്തെ 'വലിയ' ലോകത്ത് ചിരിച്ചും ചിരിപ്പിച്ചും 40 വര്‍ഷം പിന്നിട്ട കുഞ്ഞുമനുഷ്യന് സഹപ്രവര്‍ത്തകരുടെ ആദരം. ആദരണച്ചടങ്ങില്‍ മെക്‌സിക്കന്‍ കലാകാരന്മാര്‍കൂടി പങ്കെടുത്തപ്പോള്‍ അത് ഇന്ത്യന്‍ കലാകാരനുള്ള ലോക അംഗീകാരം കൂടിയായി. ബിഹാറിലെ ധനാപൂര്‍ സ്വദേശിയായ കലാംഖാനെ മെക്‌സിക്കന്‍ കലാകാരനായ അലക്‌സാന്‍ഡ്രോ ഇബോറോ കേക്ക് നല്‍കിയാണ് ആദരിച്ചത്.
ചാടിയും മറിഞ്ഞും കാണികളെ ൈകയിലെടുക്കുന്ന കലാംഖാന്‍ കഠിനമായ ജീവിത യാഥാര്‍ഥ്യങ്ങള്‍ ഏല്പിച്ച പൊള്ളല്‍ ഉള്ളിലൊതുക്കി പുഞ്ചിരിച്ചുകൊണ്ട് സ്വീകരണത്തിന് നന്ദിപറഞ്ഞു. തൊഴിലില്ലായ്മയും സര്‍ക്കസിനോടുള്ള അഭിനിവേശവുമാണ് കലാംഖാനെ സര്‍ക്കസ് കൂടാരത്തിലെത്തിച്ചത്. സര്‍ക്കസ് ജീവിതത്തിനിടയില്‍ വെള്ളിത്തിരയിലും കലാംഖാന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. 1983-ല്‍ റിലീസ് ചെയ്ത കൂലി എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ കൂടെ വേഷമിട്ടത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണെന്ന് കലാംഖാന്‍ പറഞ്ഞു.
സര്‍ക്കസ് കൂടാരത്തിലെ ജോക്കര്‍മാരായ ഉസ്മാന്‍, മുഹമ്മദ്, ഷാഹിദ് എന്നിവരും കലാംഖാന്റെ നാട്ടുകാരാണ്. മെക്‌സിക്കന്‍ കലാകുടുംബത്തിന്റെ പ്രകടനങ്ങള്‍ സര്‍ക്കസിലെ പ്രധാന ആകര്‍ഷണമാണ്. കാഞ്ഞങ്ങാട് ഐങ്ങോത്ത് നടക്കുന്ന സര്‍ക്കസ് പ്രദര്‍ശനം 12-ന് അവസാനിക്കും.