Headlines
By Malakkallu Express:March 28, 2015

ദുബായ് വേള്‍ഡ് കപ്പ്: ഇന്നറിയാം, അശ്വവേഗം


ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച പന്തയക്കുതിരകള്‍, ഏറ്റവും വലിയ സമ്മാനത്തുകകള്‍, രാജകീയ സംവിധാനങ്ങള്‍... ലോകമെങ്ങുമുള്ള കുതിരയോട്ടക്കാരും കമ്പക്കാരും കാത്തിരിക്കുന്ന ദുബായ് വേള്‍ഡ് കപ്പ് മത്സരങ്ങള്‍ ശനിയാഴ്ച നടക്കും.

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ അവസാന ശനിയാഴ്ച എന്നതാണ് ദുബായ് വേള്‍ഡ് കപ്പിന്റെ സമയം. അതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ചെറുതും വലുതുമായ മത്സരങ്ങള്‍ ഇവിടെ നടന്നു. അതിന്റെയെല്ലാം പരിസമാപ്തി എന്ന മട്ടിലാണ് മെയ്ദാനിലെ റെയ്‌സ് കോഴ്‌സില്‍ നടക്കുന്ന കുതിരപ്പന്തയം. വൈകിട്ട് നാലിന് മത്സരങ്ങള്‍ ആരംഭിക്കും. രാത്രി ഒമ്പതിനാണ് ദുബായ് വേള്‍ഡ് കപ്പിനായുള്ള മത്സരം. കഴിഞ്ഞവര്‍ഷം ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ഉടമസ്ഥതയിലുള്ള ഗൊഡോള്‍ഫിന്‍ ടീമില്‍ പെട്ട ആഫ്രിക്കന്‍സ്റ്റോറി എന്ന കുതിരയായിരുന്നു വാശിയേറിയ മത്സരത്തിലെ ജേതാവ്. ഒരു കോടി ഡോളറാണ് വേള്‍ഡ് കപ്പിന്റെ സമ്മാനത്തുക. രണ്ട് കിലോമീറ്ററാണ് മത്സരത്തിനുള്ള ദൂരം.





ഇത്തവണയും ആഫ്രിക്കന്‍ സ്റ്റോറി മത്സരരംഗത്തുണ്ട്. അമേരിക്കയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ ജേതാവായ കാലിഫോര്‍ണിയ ക്രോം എന്ന കുതിരയാണ് ഇത്തവണ സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു താരം. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം മൈക്കല്‍ ഓവന്റെ ബ്രൗണ്‍ പാന്തര്‍ എന്ന കുതിര ഗോള്‍ഡ് കപ്പിനായി ഓടുന്നു. 27 രാജ്യങ്ങളില്‍ നിന്നുള്ള 138 മത്സരക്കുതിരകളാണ് ദുബായില്‍ മാറ്റുരയ്ക്കുന്നത്. 367 പരിശീലകരും 263 ജോക്കികളും മത്സരത്തിനായി കുതിരകളെ ഒരുക്കുന്നു.

ദുബായ് വേള്‍ഡ് കപ്പിന്റെ ഇരുപതാം വര്‍ഷം എന്ന നിലയില്‍ ഇത്തവണ പതിവിലും മികച്ച പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കലാപരിപാടികളും വെടിക്കെട്ടും സമാപനച്ചടങ്ങിലുണ്ടാകും.





ഓരോ കുതിരയ്ക്കും മത്സരത്തിനുമായി പന്തയവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ആയിരങ്ങള്‍ ഇതിനായി എത്തും. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഏതാണ്ട് തീര്‍ന്നു. ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ചെത്തുന്നവര്‍, മികച്ച തൊപ്പികള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന മത്സരങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. 25 ദിര്‍ഹമാണ് പൊതുജനങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. എന്നാല്‍, ജോക്കിമാരോടും പരിശീലകരോടുമൊത്ത് ഭക്ഷണം കഴിക്കുന്നത് ഉള്‍പ്പെടെ സൗകര്യമുള്ള പവലിയനുകളിലേക്ക് 325 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഇവിടെ കുട്ടികള്‍ക്ക് 175 ദിര്‍ഹവും. ഉച്ചയോടെ ഗേറ്റുകള്‍ തുറക്കും.-mathrubhoomi

Filed under .

0 comments for "ദുബായ് വേള്‍ഡ് കപ്പ്: ഇന്നറിയാം, അശ്വവേഗം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas