Headlines
By Malakkallu Express:March 28, 2015

ഭൂമിക്കായി ഇന്ന് വിളക്കണയ്ക്കാം





ഭൂമിയെ തണുപ്പിക്കണം, ചൂട് കുറയ്ക്കണം. അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഭൂമുഖത്തെ വിളക്കുകള്‍ ഒരുമണിക്കൂര്‍ കണ്ണടയ്ക്കും; ഇന്ന് രാത്രി 8.30 മുതല്‍ 9.30 വരെ.

പാരീസും ന്യൂയോര്‍ക്കും റോമും ദുബായും കേപ് ടൗണും സിഡ്‌നിയുമടക്കം ലോകത്തെ വന്‍നഗരങ്ങള്‍ ഇരുളിലാഴും. ഭാവിക്ക് പ്രകാശമുണ്ടാകാനായി അല്‍പ്പനേരം ഇരുട്ട്. എല്ലാ ഊര്‍ജോപയോഗവും ഒരു മണിക്കൂര്‍ നിര്‍ത്തിവെയ്ക്കുന്നതിലൂടെ ഭൂമിക്ക് വേണ്ടിയുള്ള പ്രതിജ്ഞയാണ് നമ്മള്‍ ഏറ്റെടുക്കുന്നത്.

ഊര്‍ജ സംരക്ഷണത്തിന്റെ സന്ദേശം പകരാന്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീകരത ഓര്‍ക്കാന്‍ വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ 2007 ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ തുടക്കമിട്ട ഭൗമ മണിക്കൂര്‍ ഇപ്പോള്‍ ലോകമെങ്ങും ആചരിക്കുന്നു.

172 രാജ്യങ്ങളിലെ ഏഴായിരത്തിലേറെ നഗരങ്ങളിലെ കോടിക്കണക്കിനാളുകള്‍ ശനിയാഴ്ച ഇതില്‍ പങ്കാളിയാകും. ഭൂമിക്കായി നമുക്കും ഒരു മണിക്കൂര്‍ വിളക്കണയ്ക്കാം

Filed under .

0 comments for "ഭൂമിക്കായി ഇന്ന് വിളക്കണയ്ക്കാം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas