Headlines
By Malakkallu Express:March 20, 2015

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചു വീഴ്ത്തി വലിച്ചിഴച്ച്‌ യുവതി സ്റ്റേഷനിലെത്തിച്ചു

Stalker attempts to rape neighbour in Delhi
മുംബൈ: പട്ടാപ്പകല്‍ തന്നെ കടന്നുപിടിച്ച മദ്യപാനിയെ വിദ്യാര്‍ത്ഥിനി കീഴ്പ്പെടുത്തി പൊലിസിലേല്‍പ്പിച്ചു . കഴിഞ്ഞ ദിവസം കാന്തിവലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം . വിലേ പാര്‍ലെയില്‍ മൂന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയായ പ്രദ്ന്യ മന്ദാരെയാണ് തന്നെ കടന്നുപിടിച്ച മദ്യപാനിയെ അടിച്ച്‌ കീഴ്പ്പെടുത്തി റെയില്‍വേ പൊലിസിനെ ഏല്‍പ്പിച്ചത് . കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 തോടെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കാന്തിവലി സ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്നു പ്രദ്ന്യ . അപ്പോഴാണ്‌ മദ്യപിച്ചെത്തിയ ചവാന്‍ എന്ന യുവാവ് പ്രദ്ന്യയെ കടന്നുപിടിച്ചത് . ആദ്യം ഒന്ന് പകച്ചെങ്കിലും തുടര്‍ന്ന് യുവാവിനെ തള്ളി മാറ്റിയ പെണ്‍കുട്ടി തുടര്‍ന്ന് തന്റെ ബാഗുപയോഗിച്ച്‌ ചവാനെ പ്രതിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു . അന്‍പതോളം യാത്രക്കാര്‍ കണ്ടുനിന്നെങ്കിലും ഒരാള്‍ പോലും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് പ്രദ്ന്യ പറയുന്നു . " അയാള്‍ മദ്യപിച്ച്‌ കാല് നിലത്തുറയ്ക്കാത്ത അവസ്ഥയിലായിരുന്നു . അതുകൊണ്ടാണ്‌എന്‍റെ ആക്രമണത്തെ അയാള്‍ക്ക് പ്രതിരോധിക്കാന്‍ കഴിയാതിരുന്നത് . പട്ടാപ്പകല്‍ ഒരു പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പെരുമാറിയിട്ടും എല്ലാവരും കാഴ്ച്ചക്കാരാവുകയായിരുന്നു " പ്രദ്ന്യ പറയുന്നു . അടികൊണ്ട് നിലത്ത് വീണ പ്രതിയെ മുടിക്ക് കുത്തിപ്പിടിച്ച്‌ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച്‌ തൊട്ടടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് യുവതി മടങ്ങിയത് . പ്രതിയെ കസ്സ്റ്റടിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ പൊലിസ് ഇയാള്‍ മയക്ക് മരുന്നിന് അടിമയാണെന്നും സംഭവസമയത്ത് മദ്യപിച്ചിരുന്നതായും പറഞ്ഞു . ഏതായാലും പൊതുസ്ഥലങ്ങളില്‍ ഇത്തരം പീഡനങ്ങളുണ്ടായാല്‍ നിശബ്ദരാകാതെ ശക്തമായി പ്രതികരിക്കണമെന്നാണ് പ്രദ്ന്യ പറയുന്നു . പെണ്‍കുട്ടികള്‍ പൊലിസ് സ്റ്റേഷനില്‍ പോകുന്നത് രക്ഷകര്‍ത്താക്കള്‍ക്ക്‌ പോലും ഇഷ്ടമില്ലാത്ത അവസ്ഥയാണ് . എങ്കിലും പെണ്‍കുട്ടികള്‍ ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കണമെന്നും പ്രദ്ന്യ മന്ദാരെ വ്യക്തമാക്കി .

Filed under .

0 comments for "പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചു വീഴ്ത്തി വലിച്ചിഴച്ച്‌ യുവതി സ്റ്റേഷനിലെത്തിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas