Headlines
By Malakkallu Express:March 20, 2015

പരക്കുന്ന ലഹരി, മയങ്ങുന്ന കേരളം

Cocaine Addiction Statistics
പരക്കുന്ന ലഹരി, മയങ്ങുന്ന കേരളം ലഹരിവസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ അത്യന്തം അപകടകരമായ നിലയില്‍ വര്‍ധിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിലേറെ ലഹരിവസ്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേരളത്തിലെ മറ്റു പല നഗരങ്ങളിലും ഇത്തരം കേസുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കഞ്ചാവു മുതല്‍ കൊക്കെയ്ന്‍ വരെ വിവിധ ഇനം ലഹരി വസ്തുക്കള്‍ കേരളത്തില്‍ സുലഭമാണത്രേ. ഇവയുടെ ഒഴുക്കു കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ സംസ്ഥാനം വലിയൊരു വിപത്തിലേക്കാവും കൂപ്പുകുത്തുക. സ്കൂള്‍കുട്ടികള്‍ക്കുപോലും ഇത്തരം സാധനങ്ങള്‍ അനായാസം ലഭ്യമാകുന്ന സാഹചര്യം നിലവിലുണ്ട്. ലഹരിമരുന്നു മാഫിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചു ശക്തിപ്രാപിക്കുമ്ബോള്‍ മറ്റു കുറ്റകൃത്യങ്ങളുടെ നിരക്കും വര്‍ധിക്കുന്നു. ഇക്കാര്യവും പോലീസ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും മയക്കുമരുന്നു മാഫിയകള്‍ ഭരണംതന്നെ നിയന്ത്രിച്ചിരുന്നു. ഗുണ്ടായിസവും കുറ്റകൃത്യങ്ങളും കേരളത്തിലും വര്‍ധിക്കുന്നതിന്റെ പിന്നില്‍ ഇത്തരം മാഫിയകള്‍ ഉണ്ടായിരിക്കണം. സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായ ലഹരിമരുന്നു കേസ് ഈയിടെ പിടികൂടിയപ്പോള്‍ അതു വലിയ വാര്‍ത്താപ്രാധാന്യം നേടി. സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊന്ന കേസും പിന്നീട് ഇത്തരം ചില ബന്ധങ്ങളുടെ കഥ പുറത്തു കൊണ്ടുവന്നു. ലഹരിമരുന്നു വ്യാപാരത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു ഈയിടെ കൊച്ചിയില്‍ നൈജീരിയക്കാരന്‍ അറസ്റ്റിലായ സംഭവം. ഇയാള്‍ കേസന്വേഷണത്തോടു നിസഹകരിക്കുകയാണ്. എച്ച്‌ഐവി ബാധിതനാണെന്നു പറഞ്ഞും വിഭ്രാന്തി അഭിനയിച്ചും പോലീസിനെ കബളിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കാനും മയക്കുമരുന്നു മാഫിയകള്‍ സകല അടവുകളും പ്രയോഗിക്കും. സ്ത്രീകളെയും കുട്ടികളെയുംപോലും ലഹരിമരുന്നു കടത്തിന് ഉപയോഗിക്കുന്നതിലൂടെ വിതരണം സുഗമമാക്കുക മാത്രമല്ല, കുറ്റവാളികളുടെ സംഘത്തിലേക്ക് ഇവരെ റിക്രൂട്ട് ചെയ്യുകകൂടിയാണ്. ലഹരിയിലാണ്ട വേളയില്‍ സുഹൃത്തുക്കള്‍തന്നെ ഒരു പതിനേഴുകാരനെ കൊക്കയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം ഹൈറേഞ്ചില്‍ നടന്നിട്ട് അധികനാളുകളായിട്ടില്ല. അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ കലര്‍ന്ന ഉത്പന്നങ്ങളും ലഹരിക്കായി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. മഷി മായ്ക്കാനുപയോഗിക്കുന്ന വൈറ്റ്നറും പശക്കൂട്ടുകളുമൊക്കെ ലഹരിക്കായി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ഒരു സ്കൂളില്‍ അമ്മമാരുടെ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചു നടത്തിയ കൌണ്‍സലിംഗില്‍ പെണ്‍കുട്ടികള്‍ പോലും പശലഹരിക്ക് അടിപ്പെട്ടിരുന്നതായി കണ്െടത്തുകയുണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ഇത്തരം ലഹരിവസ്തുക്കള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണു നമ്മുടെ കൌമാരക്കാരില്‍ ഉളവാക്കുന്നത്. ലഹരിവസ്തു നിരോധന നിയമം വളരെ കര്‍ശനമായി പാലിക്കപ്പെടുന്ന സമൂഹത്തില്‍പ്പോലും അവയുടെ കച്ചവടം പൊടിപൊടിക്കുമ്ബോള്‍ നിയമത്തെയോ നീതിന്യായ വ്യവസ്ഥയെയോ മാഫിയകള്‍ ഭയപ്പെടുന്നില്ല എന്നാണു കരുതേണ്ടത്. കുറഞ്ഞ നിരക്കില്‍ കഞ്ചാവു പോലെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തില്‍ സുലഭമായിട്ടുണ്ട്. ചികിത്സിക്കാനെന്ന വ്യാജേന ആശുപത്രിയില്‍ പ്രവേശനം നേടി അവിടെ കഞ്ചാവു വില്പന നടത്തിയ ഒരാളെ ഈയിടെ കോട്ടയത്തു പിടികൂടിയിരുന്നു. സ്കൂള്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്നുകളും മറ്റും വിതരണം ചെയ്യുന്നതില്‍ സ്പെഷലൈസ് ചെയ്യുന്ന സംഘങ്ങളുമുണ്ട്. പോലീസിന്റെ ശ്രമംകൊണ്ടുമാത്രം ഇവരെയെല്ലാം പിടികൂടാന്‍ കഴിഞ്ഞെന്നുവരില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തു പുകയില ഉത്പന്നങ്ങള്‍പോലും വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം. ഇത്തരം നിയമങ്ങളും നിരോധനങ്ങളും തെല്ലും വകവയ്ക്കാതെ ലഹരിമരുന്നു കച്ചവടംതന്നെ നടക്കുന്നുണ്െടങ്കില്‍ അതു കണ്െടത്താന്‍ സ്കൂള്‍ രക്ഷാകര്‍ത്തൃ സംഘടനകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്. കുട്ടികളുടെമേല്‍ മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധ അനിവാര്യമാണ്. മക്കളുടെ കൂട്ടുകെട്ടുകള്‍ മനസിലാക്കാനും അവര്‍ വഴിതെറ്റാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും മാതാപിതാക്കള്‍ക്കും സാധിക്കണം. അധ്യാപകരും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പല കുട്ടികളും ഇത്തരം കുഴികളില്‍ അബദ്ധത്തില്‍ ചെന്നുപെടുന്നതാണ്. കൈ പിടിച്ചു കയറ്റാന്‍ ആരുമില്ലെങ്കില്‍ അവര്‍ക്ക് ആ കുഴികളില്‍നിന്നു രക്ഷപ്പെടാനാവില്ല. സമയോചിതമായ സഹായം നിരവധി കുട്ടികളെ രക്ഷപ്പെടുത്തുമെന്നതില്‍ സംശയമില്ല. തെക്കന്‍ ആഫ്രിക്കയിലെ സിംബാബ്വേയില്‍നിന്നു സന്ദര്‍ശകവീസയില്‍ കൊച്ചിയിലെത്തിയ സ്ത്രീയില്‍നിന്ന് ഇരുപതുകിലോഗ്രാം ഇഫെഡ്രീന്‍ എന്ന മയക്കുമരുന്നു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ രണ്ടുമാസം മുമ്ബു പിടികൂടിയിരുന്നു. കോടിക്കണക്കിനു രൂപ വിലവരുന്ന ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തിലെത്തുകയും ഇവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കു കടത്തുകയും ചെയ്യുന്നുണ്െടങ്കില്‍ ഇതിനു പിന്നിലുള്ള ശക്തികള്‍ ചെറുതല്ലെന്നു കരുതണം. അടുത്തകാലത്തു ധാരാളം വിദേശികള്‍ മയക്കുമരുന്നിടപാടില്‍ കസ്റ്റഡിയിലായതു കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്നതിനു തെളിവാണ്. കോടികള്‍ വിലവരുന്ന ലഹരിവരെ വാങ്ങാനും ഉപയോഗിക്കാനും താത്പര്യവും സാമ്ബത്തികശേഷിയുമുള്ള ആളുകള്‍ കേരളത്തില്‍ ഉണ്െടന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. ഇനിയെങ്കിലും ഈ അപകടത്തില്‍നിന്നു രക്ഷപ്പെടാനുള്ള വഴികള്‍ തേടിയില്ലെങ്കില്‍ കേരളസമൂഹത്തിന്റെതന്നെ നാശം സംഭവിച്ചുകൂടായ്കയില്ല. ലഹരിവസ്തുക്കളുടെ ഉപയോഗം കേരളത്തില്‍ അത്യന്തം അപകടകരമായ നിലയില്‍ വര്‍ധിച്ചിരിക്കുകയാണ്. കൊച്ചി നഗരത്തില്‍ മാത്രം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറിലേറെ ലഹരിവസ്തു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേരളത്തിലെ മറ്റു പല നഗരങ്ങളിലും ഇത്തരം കേസുകളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. കഞ്ചാവു മുതല്‍ കൊക്കെയ്ന്‍ വരെ വിവിധ ഇനം ലഹരി വസ്തുക്കള്‍ കേരളത്തില്‍ സുലഭമാണത്രേ. ഇവയുടെ ഒഴുക്കു കര്‍ശനമായി തടഞ്ഞില്ലെങ്കില്‍ സംസ്ഥാനം വലിയൊരു വിപത്തിലേക്കാവും കൂപ്പുകുത്തുക. സ്കൂള്‍കുട്ടികള്‍ക്കുപോലും ഇത്തരം സാധനങ്ങള്‍ അനായാസം ലഭ്യമാകുന്ന സാഹചര്യം നിലവിലുണ്ട്. ലഹരിമരുന്നു മാഫിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചു ശക്തിപ്രാപിക്കുമ്ബോള്‍ മറ്റു കുറ്റകൃത്യങ്ങളുടെ നിരക്കും വര്‍ധിക്കുന്നു. ഇക്കാര്യവും പോലീസ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ചില ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും മറ്റും മയക്കുമരുന്നു മാഫിയകള്‍ ഭരണംതന്നെ നിയന്ത്രിച്ചിരുന്നു. ഗുണ്ടായിസവും കുറ്റകൃത്യങ്ങളും കേരളത്തിലും വര്‍ധിക്കുന്നതിന്റെ പിന്നില്‍ ഇത്തരം മാഫിയകള്‍ ഉണ്ടായിരിക്കണം. സിനിമാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കാളികളായ ലഹരിമരുന്നു കേസ് ഈയിടെ പിടികൂടിയപ്പോള്‍ അതു വലിയ വാര്‍ത്താപ്രാധാന്യം നേടി. സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ചു കൊന്ന കേസും പിന്നീട് ഇത്തരം ചില ബന്ധങ്ങളുടെ കഥ പുറത്തു കൊണ്ടുവന്നു. ലഹരിമരുന്നു വ്യാപാരത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങള്‍ വെളിപ്പെടുത്തുന്നതായിരുന്നു ഈയിടെ കൊച്ചിയില്‍ നൈജീരിയക്കാരന്‍ അറസ്റ്റിലായ സംഭവം. ഇയാള്‍ കേസന്വേഷണത്തോടു നിസഹകരിക്കുകയാണ്. എച്ച്‌ഐവി ബാധിതനാണെന്നു പറഞ്ഞും വിഭ്രാന്തി അഭിനയിച്ചും പോലീസിനെ കബളിപ്പിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നു. അന്വേഷണം വഴിതിരിച്ചുവിടാനും അന്വേഷണ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കാനും മയക്കുമരുന്നു മാഫിയകള്‍ സകല അടവുകളും പ്രയോഗിക്കും. സ്ത്രീകളെയും കുട്ടികളെയുംപോലും ലഹരിമരുന്നു കടത്തിന് ഉപയോഗിക്കുന്നതിലൂടെ വിതരണം സുഗമമാക്കുക മാത്രമല്ല, കുറ്റവാളികളുടെ സംഘത്തിലേക്ക് ഇവരെ റിക്രൂട്ട് ചെയ്യുകകൂടിയാണ്. ലഹരിയിലാണ്ട വേളയില്‍ സുഹൃത്തുക്കള്‍തന്നെ ഒരു പതിനേഴുകാരനെ കൊക്കയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ സംഭവം ഹൈറേഞ്ചില്‍ നടന്നിട്ട് അധികനാളുകളായിട്ടില്ല. അത്യന്തം അപകടകരമായ രാസവസ്തുക്കള്‍ കലര്‍ന്ന ഉത്പന്നങ്ങളും ലഹരിക്കായി ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടത്രേ. മഷി മായ്ക്കാനുപയോഗിക്കുന്ന വൈറ്റ്നറും പശക്കൂട്ടുകളുമൊക്കെ ലഹരിക്കായി ഉപയോഗിക്കുന്നതായി പറയപ്പെടുന്നു. ഒരു സ്കൂളില്‍ അമ്മമാരുടെ കൂട്ടായ്മ സംഘടിപ്പിച്ച സെമിനാറിനോടനുബന്ധിച്ചു നടത്തിയ കൌണ്‍സലിംഗില്‍ പെണ്‍കുട്ടികള്‍ പോലും പശലഹരിക്ക് അടിപ്പെട്ടിരുന്നതായി കണ്െടത്തുകയുണ്ടായി. തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കുന്ന ഇത്തരം ലഹരിവസ്തുക്കള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണു നമ്മുടെ കൌമാരക്കാരില്‍ ഉളവാക്കുന്നത്. ലഹരിവസ്തു നിരോധന നിയമം വളരെ കര്‍ശനമായി പാലിക്കപ്പെടുന്ന സമൂഹത്തില്‍പ്പോലും അവയുടെ കച്ചവടം പൊടിപൊടിക്കുമ്ബോള്‍ നിയമത്തെയോ നീതിന്യായ വ്യവസ്ഥയെയോ മാഫിയകള്‍ ഭയപ്പെടുന്നില്ല എന്നാണു കരുതേണ്ടത്. കുറഞ്ഞ നിരക്കില്‍ കഞ്ചാവു പോലെയുള്ള ലഹരിവസ്തുക്കള്‍ കേരളത്തില്‍ സുലഭമായിട്ടുണ്ട്. ചികിത്സിക്കാനെന്ന വ്യാജേന ആശുപത്രിയില്‍ പ്രവേശനം നേടി അവിടെ കഞ്ചാവു വില്പന നടത്തിയ ഒരാളെ ഈയിടെ കോട്ടയത്തു പിടികൂടിയിരുന്നു. സ്കൂള്‍കുട്ടികള്‍ക്കും കോളജ് വിദ്യാര്‍ഥികള്‍ക്കും ലഹരിമരുന്നുകളും മറ്റും വിതരണം ചെയ്യുന്നതില്‍ സ്പെഷലൈസ് ചെയ്യുന്ന സംഘങ്ങളുമുണ്ട്. പോലീസിന്റെ ശ്രമംകൊണ്ടുമാത്രം ഇവരെയെല്ലാം പിടികൂടാന്‍ കഴിഞ്ഞെന്നുവരില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തു പുകയില ഉത്പന്നങ്ങള്‍പോലും വില്‍ക്കാന്‍ പാടില്ലെന്നാണു നിയമം. ഇത്തരം നിയമങ്ങളും നിരോധനങ്ങളും തെല്ലും വകവയ്ക്കാതെ ലഹരിമരുന്നു കച്ചവടംതന്നെ നടക്കുന്നുണ്െടങ്കില്‍ അതു കണ്െടത്താന്‍ സ്കൂള്‍ രക്ഷാകര്‍ത്തൃ സംഘടനകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും ബാധ്യതയുണ്ട്. കുട്ടികളുടെമേല്‍ മാതാപിതാക്കളുടെ നിരന്തരമായ ശ്രദ്ധ അനിവാര്യമാണ്. മക്കളുടെ കൂട്ടുകെട്ടുകള്‍ മനസിലാക്കാനും അവര്‍ വഴിതെറ്റാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനും മാതാപിതാക്കള്‍ക്കും സാധിക്കണം. അധ്യാപകരും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. പല കുട്ടികളും ഇത്തരം കുഴികളില്‍ അബദ്ധത്തില്‍ ചെന്നുപെടുന്നതാണ്. കൈ പിടിച്ചു കയറ്റാന്‍ ആരുമില്ലെങ്കില്‍ അവര്‍ക്ക് ആ കുഴികളില്‍നിന്നു രക്ഷപ്പെടാനാവില്ല. സമയോചിതമായ സഹായം നിരവധി കുട്ടികളെ രക്ഷപ്പെടുത്തുമെന്നതില്‍ സംശയമില്ല. തെക്കന്‍ ആഫ്രിക്കയിലെ സിംബാബ്വേയില്‍നിന്നു സന്ദര്‍ശകവീസയില്‍ കൊച്ചിയിലെത്തിയ സ്ത്രീയില്‍നിന്ന് ഇരുപതുകിലോഗ്രാം ഇഫെഡ്രീന്‍ എന്ന മയക്കുമരുന്നു വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതര്‍ രണ്ടുമാസം മുമ്ബു പിടികൂടിയിരുന്നു. കോടിക്കണക്കിനു രൂപ വിലവരുന്ന ഇത്തരം മയക്കുമരുന്നുകള്‍ കേരളത്തിലെത്തുകയും ഇവിടെനിന്നു മറ്റു സ്ഥലങ്ങളിലേക്കു കടത്തുകയും ചെയ്യുന്നുണ്െടങ്കില്‍ ഇതിനു പിന്നിലുള്ള ശക്തികള്‍ ചെറുതല്ലെന്നു കരുതണം. അടുത്തകാലത്തു ധാരാളം വിദേശികള്‍ മയക്കുമരുന്നിടപാടില്‍ കസ്റ്റഡിയിലായതു കേരളത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ സജീവമാണെന്നതിനു തെളിവാണ്. കോടികള്‍ വിലവരുന്ന ലഹരിവരെ വാങ്ങാനും ഉപയോഗിക്കാനും താത്പര്യവും സാമ്ബത്തികശേഷിയുമുള്ള ആളുകള്‍ കേരളത്തില്‍ ഉണ്െടന്നത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷമാണ്. ഇനിയെങ്കിലും ഈ അപകടത്തില്‍നിന്നു രക്ഷപ്പെടാനുള്ള വഴികള്‍ തേടിയില്ലെങ്കില്‍ കേരളസമൂഹത്തിന്റെതന്നെ നാശം സംഭവിച്ചുകൂടായ്കയില്ല.
source-deepika

Filed under .

0 comments for "പരക്കുന്ന ലഹരി, മയങ്ങുന്ന കേരളം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas