Headlines
By Malakkallu Express:March 14, 2015

ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിന്റെ ചിത്രം പകര്‍ത്താനും വിലക്ക്‌

ഇന്ത്യന്‍ ടീം താമസിക്കുന്ന ഹെറിറ്റേജ് ഹോട്ടല്‍ ഓക്‌ലന്‍ഡ്: ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകരുമായി ബന്ധപ്പെടുന്നതില്‍ വിലക്കുണ്ട്. ഓരോ ദിവസം കഴിയുന്തോറും ടീം ഇന്ത്യ മാനേജ്‌മെന്റും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം കൂടിക്കൂടി വരികയാണ്. കഴിഞ്ഞ ദിവസം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വന്‍ മാധ്യമപ്പടയെ ഹോട്ടലിന്റെ പരിസരത്ത് പോലും നില്‍ക്കാന്‍ സമ്മതിക്കാതിരുന്നതോടെ ഈ സംഘര്‍ഷം മൂര്‍ധന്യത്തില്‍ എത്തിയിരിക്കുകയാണ്. ഓക്‌ലന്‍ഡിലെ ഹെറിറ്റേജ് ഹോട്ടലിലേക്ക് രണ്ട് ദിവസം മുമ്ബാണ് ഇന്ത്യ എത്തിയത്. മാധ്യമങ്ങളെ ഇവിടെ നിന്ന് അകറ്റിനിര്‍ത്തണമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഇന്ത്യന്‍ മാനേജ്‌മെന്റിന്റെ കടുത്ത നിര്‍ദ്ദേശമുണ്ടായിരുന്നു. ടീം ഇന്ത്യ താമസിക്കുന്ന ഹോട്ടലിനടുത്തെത്തിയ മാധ്യമപ്രവര്‍ത്തകരോട് ഹോട്ടലിനകത്ത് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. ഹോട്ടലിന് എതിര്‍വശത്ത് നിന്ന് ഹോട്ടല്‍ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഹോട്ടലിന്റെ ചിത്രങ്ങള്‍ പകര്‍ത്തരുതെന്നും ഹോട്ടല്‍ പരിസരത്തു നിന്നും പോകണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടതോടെ മാധ്യമസംഘവും പ്രകോപിതരായി.ഒരാള്‍ക്ക് ചായ കുടിക്കാന്‍ ഹോട്ടലിനകത്ത് പോകണമെങ്കിലോ എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകനാണെങ്കില്‍ അതിനും അനുവദിക്കില്ലെന്നായിരുന്നു ഹോട്ടല്‍ സെക്യൂരിറ്റിയുടെ മറുപടി.

Filed under .

0 comments for "ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിന്റെ ചിത്രം പകര്‍ത്താനും വിലക്ക്‌"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas