By Malakkallu Express:March 13, 2015
ആം ആദ്മി പാര്‍ട്ടിയുടെ വാഹനജാഥ 16 ന്
കാസര്‍കോട്: അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ആം ആദ്മി പാര്‍ട്ടി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി 16, 17 തീയതികളില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വാഹന ജാഥ നടത്തും. 16 ന് രാവിലെ ഒന്‍പതരയ്ക്ക് തലപ്പാടിയില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ സാറാ ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ അഷ്‌റഫ് കുഞ്ചത്തൂര്‍, വൈസ് കോ-ഓര്‍ഡിനേറ്റര്‍ ഷുക്കൂര്‍ കണാജെയും ജാഥ നയിക്കും. സമാപന സമ്മേളനം 17 ന് വൈകിട്ട് അഞ്ചിന് കുമ്ബളയില്‍ നടക്കും. വര്‍ധിച്ചുവരുന്ന വര്‍ഗീയ-രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കുക, മതസൗഹാര്‍ദം നിലനിര്‍ത്തുക, മതേതരത്വം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥയെന്ന് ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി മുഹമ്മദലി ഫത്താഹ്, ട്രഷറര്‍ ജോസഫ് ഐസക്, അഷ്‌റഫ് കുഞ്ചത്തൂര്‍, ഷുക്കൂര്‍ കണാജെ എന്നിവര്‍ പങ്കെടുത്തു.

