Headlines
By Malakkallu Express:March 13, 2015

കാഞ്ഞങ്ങാട് നഗരത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു

കാഞ്ഞങ്ങാട്: നഗരം കഞ്ചാവ് മാഫിയയുടെ പിടിയിലായി. കൊച്ചു വിദ്യാര്‍ത്ഥികള്‍ വരെ പതിവുകാരായി മാറുകയാണ്.കാഞ്ഞങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം റെയില്‍വേ ട്രാക്ക് കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്പന കൂടുതലും. ദൂരദിക്കുകളില്‍ നിന്നു പോലും കഞ്ചാവ് വാങ്ങാനായി യുവാക്കളും വിദ്യാര്‍ത്ഥികളും ഇവിടെ എത്തുന്നത് സ്ഥിരംകാഴ്ചയാണ്. രാത്രി ഏഴു മണിയോടെ സജീവമാകുന്ന വില്പന 11 മണി വരെ നീളും. കഞ്ചാവ് നിറച്ച ഒരു ബീഡിക്ക് 40 രൂപയാണ് ഈടാക്കുന്നത്. റെയില്‍വേ ട്രാക്കിനു സമീപം റോഡ് അവസാനിക്കുന്നിടത്ത് ബെഞ്ചായി മാറിയ ഇരുമ്ബുതൂണിലാണ് ആവശ്യക്കാര്‍ കൂട്ടമായി വന്നിരിക്കുന്നത്. ഇവിടെ ഇരുന്നു വലിക്കുന്നവരും കുറവല്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഇവിടെ നിന്നു കഞ്ചാവ് കിട്ടുന്നുണ്ട്. മാസങ്ങള്‍ക്കു മുമ്ബ് ഹൊസ്ദു‌ര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി അഭിലാഷ് കൊല്ലപ്പെട്ടതിന് പിന്നില്‍ കഞ്ചാവ് സംഘമാണെന്നു ആരോപണമുയര്‍ന്നിരുന്നു. അതിനുശേഷം ഇത്തരം സംഘങ്ങള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നുവെങ്കിലും അടുത്തിടെയായി പരിശോധനയും മറ്റും കുറഞ്ഞു. വൈകാതെ നഗരം വീണ്ടും കഞ്ചാവ്വില്പനക്കാരുടെ താവളമായി മാറുകയായിരുന്നു. വില്‍പ്പനക്ക് ചുക്കാന്‍ പിടിക്കുന്നത് ഏതാനും യുവാക്കളാണ്. ഇവര്‍ക്ക് മുകളില്‍ ചില ബോസുമാരുമുണ്ടെന്നാണ് സൂചന. വ്യാപകമായി വരുന്ന കഞ്ചാവ് വില്പനയെ കുറിച്ച്‌ പൊലീസില്‍ വിവരം നല്‍കിയിട്ടും ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്ന പരാതിയാണ് നാട്ടുകാര്‍ക്ക്.

Filed under , .

0 comments for "കാഞ്ഞങ്ങാട് നഗരത്തില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas