By Malakkallu Express:March 27, 2015
എല്ലാ കച്ചവടസ്ഥാപനങ്ങള്‍ക്കും സൗജന്യ വെബ്‌സൈറ്റുമായി ഗ്രീന്‍കറി ഡോട്ട് കോം; വരാനിരിക്കുന്നത് വന്‍മാറ്റങ്ങള്‍
ഇകൊമേഴ്‌സ് രംഗത്ത് അവശ്വസനീയമായ കുതിച്ചുചാട്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഒട്ടെല്ലാ സാധനസാമഗ്രികളും ഓണ്‍ലൈന് റീട്ടെയില്‍ വെബ്‌സൈറ്റുകള്‍ വഴി ഇന്ന് ലഭ്യമാണ്. കുറഞ്ഞ ചിലവില്‍ ഒരു വലിയ ഉപഭോക്തൃ സമൂഹത്തിലേക്ക് കച്ചവട വസ്തുക്കള്‍ എത്തിക്കാന്‍ എന്നതാണ് ഇകച്ചവടത്തിന്റെ മേന്‍മ. എന്നാല്‍ വെബ്‌സൈറ്റ് നിര്‍മിക്കാനും അത് നില നിര്‍ത്തുവാനുള്ള പരിചയകുറവും സാങ്കേതികമായ സംശയങ്ങളും കാരണം പല ചെറുകിട കച്ചവടക്കാരും ഇകൊമേഴ്‌സ് രംഗത്തേക്കു കടന്നുവരാന്‍ മടിക്കുന്നു .
ഇതിനെല്ലാമുള്ള പരിഹാരമായിട്ടാണ് greenkurry.com എന്ന വെബ്‌സൈറ്റ് രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഏതൊരു കട ഉടമക്കും തീര്‍ത്തും സൗജന്യമായി സ്വന്തമായി വെബ്‌സൈറ്റ് ആരംഭിക്കാന്‍ ഗ്രീന്‍കറിയിലൂടെ കഴിയുന്നു.
എന്താണ് greenkurry.com ?
ഇന്ത്യയിലെ ആദ്യമായി ഉപഭോക്താക്കളെയും ചെറുകിടവന്‍കിട ഉടമകളെയും നേരിട്ട് ബന്ധിപ്പിക്കുന്ന് ഓണ്‍ലൈന്‍ ഇകൊമേഴ്‌സ് സംരംഭമാണ് ഗ്രീന്‍കറി. സാധനങ്ങള്‍ വില്‍ക്കാനായി ആഗ്രഹിക്കുന്ന എന്തൊരാള്‍ക്കും സ്വന്തംപേരില്‍ ഗ്രീ9കറിയിലൂടെ ഓണ്‍ലൈന്‍ കട തുടങ്ങാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ആവശ്യാനുസരണം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. സാധനങ്ങള്‍ ഓര്‍ഡര്‍ അനുസരിച്ച് വീട്ടിലെത്തിക്കും.
എന്താണ് greenkurry.com മേന്‍മ?
വലിയ സാങ്കേതികമായ അറിവൊന്നും കുടാതെ തന്നെ സ്വന്തം പേരില്‍ ഒരു വെബ്‌സൈറ്റ് ആരംഭിക്കാന്‍ കടയുടമയ്ക്ക് കഴിയുന്നു. മറ്റു ചിലവുകളെക്കുറിച്ച് ആലോചിച്ചു തല പുകകേണ്ട കാര്യമില്ല. ഉപഭോക്താവിനാകട്ടെ തങ്ങള്‍ക്കു വേണ്ട സാധനസാമഗ്രികള്‍ വളരെ എളുപ്പം സെര്‍ച്ച് ചെയ്ത് കണ്ടുപിടിച്ച് വാങ്ങാന്‍ സാധിക്കും.
greenkurry.com വഴി എങ്ങനെ സാധനങ്ങള്‍ വാങ്ങാം ?
നിലവില്‍ രണ്ടു രീതിയിലാണ് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുക: ഓണ്‍ലൈനായി പണം നല്‍കി വീടുകളിലേക്ക് സാധനങ്ങള്‍ നേരിട്ട് ഡെലിവറി എത്തിക്കും. ഇതിനുപുറമേ ‘ക്ലിക്ക് ആന്റ് കളക്ട്’ സംവിധാനവും ലഭ്യമാണ്. ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ ഗ്രീന്‍കറിയുടെ പ്രാദേശിക വിപണന കേന്ദ്രത്തില്‍ നേരിട്ട് എത്തി കൈപറ്റാവുന്നതാണ്.
ഇന്റര്‍നെറ്റ് സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ റീട്ടെയില്‍ മേഖലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഗ്രീന്‍കറിയുടെ വെബ്‌സൈറ്റ്: www. greenkurry.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447325886

