By Malakkallu Express:March 20, 2015
ഓസ്ട്രേലിയ സെമിയില്‍
അഡലെയ്ഡ് :ലോകകപ്പ് മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഓസ്ട്രേലിയ ലോകകപ്പ് സെമി ഫൈനലില്‍ കടന്നു. സെമിയില്‍ ഇന്ത്യയാണ് ഓസ്ട്രേലിയയുടെ എതിരാളി. 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 33.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 66 പന്തില്‍ 64 റണ്‍സ് നേടിയ ഷെയിന്‍ വാട്ട്സണും, 69 പന്തില്‍ 65 നേടിയ സ്റ്റീവന്‍ സ്മിത്തുമാണ് ഓസ്ട്രേലിയയുടെ വിജയശില്‍പ്പികള്‍. 29 പന്തുകളില്‍ 44 റണ്‍സെടുത്തുമാക്സ്വെല്‍ പുറത്താകാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.5 ഓവറില്‍ 213 റണ്‍സിന് എല്ലാവരും പുറത്തായി. 41 റണ്‍സെടുത്ത ഹാരിസ് സൊഹ്യില്‍ 34 റണ്‍സ് എടുത്ത മിസ് ബാ ഉള്‍ ഹഖ് എന്നിവരാണ് പാകിസ്ഥാന്റെ ടോപ്പ് സ്കോററര്‍മാര്‍. നാല് വിക്കറ്റെടുത്ത ഓസ്ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡാണ് പാകിസ്ഥാനെ ചെറിയ സ്കോറിലൊതുക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും, ഗ്ലെയിന്‍ മാക്സ്വെല്ലും രണ്ട് വിക്കറ്റുവീതവും നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 19 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുത്തിട്ടുണ്ട്. പകിസ്ഥാന്‍ ഓസ്ട്രേലിയ മത്സരത്തിലെ വിജയിയെയാണ് ഇന്ത്യ സെമിഫൈനലില്‍ നേരിടുക.

