By Malakkallu Express:March 28, 2015
ഒരിക്കല്‍ എല്ലാവരും എന്നെ തിരിച്ചറിയുമെന്ന്' ജര്‍മ്മന്‍വിംഗ്‌സിന്റെ സഹപൈലറ്റ് പറഞ്ഞിരുന്നതായി മുന്‍കാമുകി
ജര്‍മ്മനി: ഒരിക്കല്‍ എല്ലാവരും എന്നെ തിരിച്ചറിയും, ജര്‍മ്മനിയില്‍ തകര്‍ന്ന വിമാനത്തിന്റെ സഹപൈലറ്റ് ആന്‍ഡ്രിയസ് ലുബിറ്റ്‌സിന്റെ വാക്കുകളാണിത്. ഒരിക്കല്‍ എല്ലാവരും എന്നെ തിരിച്ചറിയുമെന്ന് ഇയാള്‍ തന്റെ മുന്‍ കാമുകിയോടാണ് പറഞ്ഞത്. ജര്‍മ്മന്‍ പത്രമായ ബില്‍ഡാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ലുബിത്സിന്റെ വിഷാദ രോഗവും പ്രണയത്തകര്‍ച്ചയും ദുരന്തത്തിലേക്ക് നയിച്ചുവെന്ന നിഗമനത്തിന്റെ പിന്നാലെയാണ് ദുരന്ത സചന നല്‍കി ലുബിറ്റ്‌സ് കാമുകിയോട് പറഞ്ഞ വാചകങ്ങള്‍ പത്രം റിപ്പോര്‍ട്ട് ചെയ്‌തത്.
കഴിഞ്ഞ വര്‍ഷമാണ് ലുബിറ്റ്‌സ് ഇക്കാര്യം പറഞ്ഞതെന്ന് മുന്‍ കാമുകി കൂടിയായ ഫൈ്‌ളറ്റ് അറ്റന്‍ഡന്റ് മരിയ ഡബ്ല്യൂ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'ഒരു ദിവസം എല്ലാം മാറ്റിമറിക്കാന്‍ പോന്ന ഒരു കാര്യം ഞാന്‍ ചെയ്യും അന്ന് എല്ലാവരും എന്റെ പേര് അറിയുകയും എന്നെ ഓര്‍മ്മിക്കുകയും ചെയ്യും'- ലുബിറ്റ്‌സ് പറഞ്ഞു. ദുരന്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ആദ്യം ഓര്‍ത്തത് ഈ വാക്കുകളായിരുന്നുവെന്ന് മരിയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലുബിറ്റ്‌സുമായി പ്രണയത്തിലായിരിക്കെ അഞ്ച് മാസത്തോളം ലുബിറ്റ്‌സ് പറത്തിയ വിമാനങ്ങളില്‍ മരിയ ജോലി ചെയ്‌തിരുന്നു. അക്കാലം ഭീതിയോടെ മാത്രമേ ഓര്‍ക്കാനാകൂ എന്നും മരിയ പറഞ്ഞു.
ലുഫ്‌തന്‍സ എയര്‍ലൈന്‍സില്‍ പൈലറ്റാകാന്‍ സാധിക്കാത്തതില്‍ ലുബിറ്റ്‌സ് നിരാശനായിരുന്നെന്നും മരിയ പറഞ്ഞു. ലുബിറ്റ്‌സിന് എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് തോന്നിയതിനാലാണ് ലുബിറ്റ്‌സുമായുള്ള പ്രണയം പിരിഞ്ഞതെന്നും മരിയ കൂട്ടിച്ചേര്‍ത്തു. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് പൈലറ്റാകാനുള്ള പരിശീലനത്തില്‍ നിന്ന് ലുബിറ്റ്‌സിനെ സസ്‌പെന്റ് ചെയ്‌തിരുന്നതായി ലുഫ്‌തന്‍സ സി.ഇ.ഒ സ്‌ഥിരീകരിച്ചു. തുടര്‍ന്ന് 2013ലാണ് ലുബിറ്റ്‌സ് പരിശീലനം പൂര്‍ത്തിയാക്കി എയര്‍ബസ് പറത്തുന്നതിന് യോഗ്യത നേടിയത്. ലുബിറ്റ്‌സിന്റെ വീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ചികിത്സാ രേഖകള്‍ പോലീസ് കണ്ടെടുത്തു.
ബ്ലാക്ക് ബോക്‌സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തില്‍ ലുബിറ്റ്‌സ് വിമാനം ആല്‍പ്‌സില്‍ ഇടിച്ചിറക്കുകയായിരുന്നെന്നാണ് നിഗമനം. മുഖ്യ പൈലറ്റിനെ കോക്‌പിറ്റില്‍ നിന്ന് പുറത്താക്കിയ ശേഷം ഡോര്‍ ലോക്ക് ചെയ്‌ത ലുബിറ്റ്‌സ് വിമാനം താഴ്‌ന്ന് പറത്തുകയായിരുന്നു.