Headlines
By Malakkallu Express:March 28, 2015

മോഡി അടുത്ത മാസം ത്രിരാഷ്ട്ര പര്യടനത്തിന്

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. ജര്‍മ്മനി, ഫ്രാന്‍സ്, കാനഡ എന്നിവിടങ്ങളിലാണ് ഏപ്രിലില്‍ മോഡി സന്ദര്‍ശനം നടത്തുക. മോഡി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ക്ക് പിന്തുണ തേടിയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുമാണ് പര്യടനമെന്നും സൂചനയുണ്ട്.

ഫ്രാന്‍സായിരിക്കും മോഡി ആദ്യം സന്ദര്‍ശിക്കുക. ഏപ്രില്‍ ഒമ്പതിന് ഫ്രാന്‍സിലേക്ക് പുറപ്പെടുന്ന മോഡി പാരീസിനു പുറത്തുള്ള ഹൈ ടെക് വ്യവസായ സ്ഥാപനങ്ങളും സന്ദര്‍ശിക്കും. തുടര്‍ന്ന് 12ന് ജര്‍മ്മനിയിലെത്തുന്ന ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലുമായി കൂടിക്കഴ്ച നടത്തും. ലോകത്തെ ഏറ്റവും വലിയ വ്യവസായ ട്രേഡ് ഫെര്‍ ആയ ഹാനോവര്‍ മെസ്സെ ഇരുവരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.

അവസാനം കാനഡയിലെത്തുന്ന മോഡി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 14 മുതല്‍ 16 വരെയാണ് കാനഡ സന്ദര്‍ശനം. മോഡിയെ സ്വാഗതം ചെയ്ത് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫര്‍ ഹാര്‍പറും ട്വീറ്റ് ചെയ്തിട്ടുണ്ട്.

Filed under .

0 comments for "മോഡി അടുത്ത മാസം ത്രിരാഷ്ട്ര പര്യടനത്തിന്"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas