Headlines
By Malakkallu Express:March 28, 2015

എല്ലാം ചെയ്‌തത്‌ മാണിയുടെ അനുവാദത്തോടെ ; ദു:ഖവെള്ളിയാഴ്‌ചയ്‌ക്ക് ശേഷം പറയാം

കോട്ടയം: മിനിഞ്ഞാന്ന്‌ വരെ താന്‍ പറഞ്ഞകാര്യങ്ങളെല്ലാം കെ എം മാണി അറിഞ്ഞ്‌ തന്നെ പറഞ്ഞതാണെന്ന്‌ പി സി ജോര്‍ജ്‌ജ്. ഇപ്പോള്‍ യുഡിഎഫിനെ ശിഥിലമാക്കാന്‍ താന്‍ ശ്രമിച്ചു എന്ന്‌ പറയുമ്പോള്‍ അതില്‍ കെ എം മാണിയും കൂട്ടു നിന്നെന്നല്ലേ അതിനര്‍ത്ഥമെന്നും ഇന്ന്‌ രാവിലെ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി സി ജോര്‍ജ്‌ജ് വ്യക്‌തമാക്കി. വിശുദ്ധ ദിനങ്ങള്‍ വരുന്നതിനാല്‍ തനിക്ക്‌ പറയാനുള്ള കാര്യങ്ങളെല്ലാം ദു:ഖവെളളിയാഴ്‌ച യ്‌ക്ക് ശേഷം പറയാമെന്നും പി സി ജോര്‍ജജ്‌.

തന്റെ കരളു പറിച്ചെടുക്കാനാണ് മാണി ശ്രമിക്കുന്നത്. 1977 മുതല്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. തനിക്കും ജോസഫിനും കേരളാ കോണ്‍ഗ്രസില്‍ ലയിച്ച ശേഷം കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞു. മിനിഞ്ഞാന്ന്‌ വരെ മാണിയറിയാത്ത ഒരു കാര്യവും പറഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ മാണിസാര്‍ ഇങ്ങിനെ പറയുന്നത്‌ ക്രൂരതയാണ്‌. മാണിയെ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ പരിഗണിക്കണം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളില്‍ തനിക്ക്‌ ഒന്നും പറയാനില്ല. എന്നിരുന്നാലും താന്‍ നടത്തിയ എല്ലാ കാര്യങ്ങള്‍ക്കും മാണിയുടെ അനുവാദം ഉണ്ടായിരുന്നു. യുഡിഎഫില്‍ താന്‍ എത്തിയിട്ട്‌ നാലു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ 32 വര്‍ഷമായി മുന്നണിയില്‍ ഉള്ളയാളായ കെ എം മാണിക്ക്‌ ഉമ്മന്‍ചാണ്ടിയെ പോലും വിശ്വാസമില്ല. യുഡിഎഫ്‌ നേതാക്കളെ വിശ്വസിക്കാനുള്ള മാന്യത മാണി കാണിക്കേണ്ടതില്ലെയെന്നും ചോദിച്ചു.

എല്ലാം പിന്നീട്‌ പറയും. ഇതുവരെ സന്തുഷ്‌ടനും സന്തോഷവാനുമാണ്‌. പുതിയ സംഭവവികാസങ്ങളില്‍ ആരുടേയും പിന്തുണ താന്‍ തേടിയിട്ടില്ല. പിന്തുണതേടി കേരളാകോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേയോ യുഡിഎഫിലെ ഘടകകക്ഷികളേയോ വിളിച്ചിട്ടില്ല. ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്നും യുഡിഎഫ്‌ നേതാക്കള്‍ എന്തു തീരുമാനം എടുത്താലും അംഗീകരിക്കും. തന്നെ ഒഴിവാക്കുന്ന കാര്യത്തില്‍ മാണിയുടെ മാത്രമല്ല വീരേന്ദ്രകുമാര്‍, ജോണിനെല്ലൂര്‍, ഷിബു ബേബിജോണ്‍ തുടങ്ങി മറ്റ്‌ ഘടകകക്ഷികളുമായി കൂടി യുഡിഎഫ്‌ നേതാക്കള്‍ക്ക്‌ ചര്‍ച്ച നടത്തേണ്ടതുണ്ട്‌. പാര്‍ട്ടിയില്‍ തനിക്കുള്ള പിന്തുണ കാലം തെളിയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കുകയും ചെയ്‌തു. അരുവിക്കരയിലെ നിലപാട്‌ സ്‌ഥാനാര്‍ത്ഥി ആരെന്ന്‌ തീരുമാനിച്ച ശേഷം പറയാം. വിജയിക്കാന്‍ എളുപ്പം നാടാര്‍ സ്‌ഥാനാര്‍ത്ഥിയാണെന്നും പി സി ജോര്‍ജ്‌ജ് വ്യക്‌തമാക്കി.

Filed under .

0 comments for "എല്ലാം ചെയ്‌തത്‌ മാണിയുടെ അനുവാദത്തോടെ ; ദു:ഖവെള്ളിയാഴ്‌ചയ്‌ക്ക് ശേഷം പറയാം "

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas