By Malakkallu Express:March 13, 2015
കാജലും പ്രിയയും വിക്രമിനൊപ്പം
അരിമാ നന്പി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ ആനന്ദ് ശങ്കര്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന് ഒരുങ്ങുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്രമാണ്. ചിത്രത്തില്‍ രണ്ട് നായികമാരാണ് ഉള്ളത്. കാജല്‍ അഗര്‍വാളും പ്രിയ ആനന്ദുമാണ് വിക്രമിന്റെ നായികാ വേഷം അവതരിപ്പിക്കുന്നത്. ആനന്ദിന്റെ ആദ്യ ചിത്രത്തില്‍ പ്രിയയായിരുന്നു നായിക. ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ ആരംഭിക്കും. ഇതൊരു റൊമാന്റിക് ആക്ഷന്‍ ത്രില്ലറായിരിക്കും. ചിത്രത്തിന് ഇതു വരെ പേരിട്ടിട്ടില്ല. വിക്രം ജൂണ്‍ മാസത്തില്‍ ചിത്രത്തിന്റെ ഷൂട്ടിംഗിന് എത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അരിമാ നന്പിയില്‍ നിന്നും വളരെ വ്യത്യസ്തമായ ചിത്രമായിരിക്കും ഇതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. വിക്രമിനെ കൊണ്ട് മാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു വേഷമായിരിക്കും ചിത്രത്തിലേതെന്ന് മാത്രമാണ് അവര്‍ പറഞ്ഞത്. വിക്രമിനെ വളരെ വ്യത്യസ്തമായ വേഷത്തിലാകും ചിത്രത്തില്‍ കാണുക. സംവിധായകന്‍ ചിത്രത്തിന്റെ തിരക്കഥ വിശദമാക്കിയപ്പോള്‍ത്തന്നെ വിക്രം ചിത്രത്തില്‍ ആകൃഷ്ടനാവുകയായിരുന്നെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. സംവിധായകന്റെ ആദ്യ ചിത്രം വിക്രംകണ്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്യുന്ന 'പത്ത് എണ്ട്രതക്കുള്ളെ' എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ സാമന്തയാണ് നായിക.

