Headlines
By Malakkallu Express:March 13, 2015

മുഖ്യമന്ത്റിയുടെ ജനസമ്ബര്‍ക്ക പരിപാടി: 16 മുതല്‍ അപേക്ഷ നല്‍കാം

കാസര്‍കോട്:ജില്ലയില്‍ മുഖ്യമന്ത്റിയുടെ ജനസമ്ബര്‍ക്ക പരിപാടി മേയ് 14ന് നടത്തും. മാര്‍ച്ച്‌ 16 മുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ഏപ്രില്‍ 10 വരെ അപേക്ഷ സ്വീകരിക്കും. ഒരു അപേക്ഷയില്‍ ഒരാവശ്യം മാത്രമേ രേഖപ്പെടുത്തുവാന്‍ പാടുളളൂവെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.കലക്ടറേ​റ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കലക്ടറേ​റ്റിലും താലൂക്ക് ഓഫീസുകളിലും അപേക്ഷ നേരിട്ട് സ്വീകരിക്കുന്നതിനുളള കൗണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ലഭിക്കുന്ന എല്ലാ അപേക്ഷകളും ബന്ധപ്പെട്ട ജില്ലാതല ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈനായി അയച്ചുകൊടുക്കും അപേക്ഷകളില്‍ നടപടി പൂര്‍ത്തീകരിച്ചതിനുശേഷം മാത്രം ജില്ലാതല ഉദ്യോഗസ്ഥര്‍ വിവരം രേഖപ്പെടുത്തേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാ ജില്ലാതല ഓഫീസര്‍മാരും ജനസമ്ബര്‍ക്കപരിപാടിയുമായി ബന്ധപ്പെട്ട ജോലികള്‍ കാര്യക്ഷമമായും സമയബന്ധിതമായും ചെയ്തു തീര്‍ക്കുന്നതിന് ചാര്‍ജ്ജ് ഓഫീസര്‍മാരെ നിയമിക്കുവാന്‍ തീരുമാനിച്ചു. റവന്യൂ റിക്കവറിഡെപ്യൂട്ടി കലക്ടര്‍ എന്‍. ദേവീദാസിനെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആയി നിയോഗിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയുടെ ചുമതലയുളള കൃഷിമന്ത്റി കെ .പി മോഹനന്റെ നേതൃത്വത്തില്‍ സ്‌ക്രീനിംഗ് കമ്മി​റ്റിയോഗം ചേര്‍ന്ന് അപേക്ഷകളില്‍ അന്തിമ തീരുമാനം എടുക്കും. ഇതില്‍ പരിഹരിക്കാത്ത പരാതികള്‍ ജനസമ്ബര്‍ക്കപരിപാടിയില്‍ മുഖ്യമന്ത്റി നേരിട്ട് പരിഗണിക്കും. എ.ഡി.എം എച്ച്‌ ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) ബി. അബ്ദുള്‍ നാസര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍ ആര്‍) ഡോ. പി.കെ ജയശ്രീ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഗോവിന്ദന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സി.എച്ച്‌ മുഹമ്മദ് ഉസ്മാന്‍, ദാരിദ്ര്യലഘൂകരണ വിഭാഗം ജില്ലാ പ്രൊജക്‌ട് ഓഫീസര്‍ അനില്‍ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി ശേഖര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ആര്‍. പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു. എല്ലാ വകുപ്പുകളുടെയും ജില്ലാ ഓഫീസര്‍മാര്‍ യോഗത്തില്‍ സംബന്ധിച്ചു.

Filed under .

0 comments for "മുഖ്യമന്ത്റിയുടെ ജനസമ്ബര്‍ക്ക പരിപാടി: 16 മുതല്‍ അപേക്ഷ നല്‍കാം"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas