Headlines
By Malakkallu Express:April 03, 2015

യെമനില്‍ നിന്നും 306 ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തി

ഏഡന്‍• യെമനിലെ അല്‍ ഹുദയ്ദ തുറമുഖത്തു നിന്ന് 306 ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തി. ഇവരുമായി പുറപ്പെട്ട ഐഎന്‍എസ് സുമിത്ര കപ്പല്‍ ഉച്ചയോടെ ജിബൂത്തിയിലെത്തും. ജിബൂത്തിയില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ ഒരു വ്യോമസേനാ വിമാനം കൂടി പുറപ്പെട്ടു. യെമനിലെ യുദ്ധമേഖലയില്‍ നിന്നു കഴിഞ്ഞ ദിവസം 358 ഇന്ത്യക്കാരെ കപ്പല്‍ മാര്‍ഗം രക്ഷിച്ചിരുന്നു. ഐഎന്‍എസ് സുമിത്ര എന്ന കപ്പല്‍ തന്നെയാണ് ഇവരുടെയും രക്ഷയ്‌ക്കെത്തിയത്. അതേസമയം, ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യെമനിലെ സനായില്‍ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യസംഘം ഇന്നുനാട്ടിലേക്കു മടങ്ങും. എയര്‍ഇന്ത്യ വിമാനങ്ങള്‍ക്ക് സനായിലിറങ്ങാന്‍ അനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്. മസ്ക്കറ്റിലുള്ള എയര്‍ ഇന്ത്യാവിമാനങ്ങള്‍ ഉപയോഗിച്ചാണ് സനായിലുള്ള ഇന്ത്യക്കാരുടെ ആദ്യസംഘത്തെ ഇന്ന് നാട്ടിലെത്തിക്കുന്നത്. 2500 പേരാണ് മടക്കയാത്രയ്ക്ക് സന്നദ്ധരായി സനായില്‍ കാത്തുനില്‍ക്കുന്നത്. രക്ഷാദൗത്യങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ജിബൂത്തി വിദേശകാര്യമന്ത്രി മുഹമൗദ് അല്‍ യൂസഫുമായി ചര്‍ച്ച നടത്തിയിരുന്നു. കൊച്ചിയില്‍ നിന്ന് പുറപ്പെട്ടരണ്ടു കപ്പലുകളുള്‍പ്പെടെ ഇന്ത്യയുടെ നാല് കപ്പലുകള്‍ ഇന്ന് അര്‍ധരാത്രിയോടെ യെമനിലെത്തും. അതേസമയം, മലയാളികള്‍ ഏറെയുള്ള അല്‍ മുക്കാലയില്‍ അല്‍ ഖായിദയുടെ ബോംബാക്രമണം ശക്തമായി തുടരുകയാണ്.

Filed under .

0 comments for "യെമനില്‍ നിന്നും 306 ഇന്ത്യക്കാരെ കൂടി രക്ഷപ്പെടുത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas