
ചാവക്കാട്• ചാവക്കാട് യുവാവിനെ അടിച്ചുകൊന്നനിലയില്‍ കണ്ടെത്തി. സദാചാര കൊലപാതകമെന്നു സംശയം. കടപ്പുറം ആശുപത്രിറോഡ് പുതിയേടത്ത് സവാഹിര്‍ (28) ആണു മരിച്ചത്. അതിക്രൂരമായി മര്‍ദനമേറ്റ നിലയില്‍ സവാഹിറിനെ ചാവക്കാട് ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം അജ്ഞാത സംഘം കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതര്‍ കണ്ടെത്തിയപ്പോഴേക്കും മരിച്ചിരുന്നു.