Headlines
By Malakkallu Express:April 03, 2015

ഉദയ്​ കൃഷ്​ണ-സിബി കെ തോമസ്​ കൂട്ടുകെട്ട് വേര്‍പിരിയുന്നു

മലയാളത്തിന്​ഹിറ്റ്​സിനിമകള്‍ സമ്മാനിച്ച ഉദയ്​കൃഷ്​ണ-സിബി കെ തോമസ്​കൂട്ടുകെട്ട് വേര്‍പിരിയുന്നു. സിബി കെ തോമസ്​സംവിധാന രംഗത്തേക്കും ഉദയ്​കൃഷ്​ണ തിരക്കഥ രചനയിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക 1977 ല്‍ പുറത്തിറങ്ങിയ ഹിറ്റ്​ലര്‍ ബ്രദ‍ഴ്സായിരുന്നു ഉദയ്​കൃഷ്​ണ- സിബി കെ തോമസ്​കൂട്ടുകെട്ടിന്‍റെ ആദ്യ സിനിമ. ബാലുകിരിയത്തിന്‍റെ മിമിക്സ് ആക്ഷന്‍ 500 എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ്​ഇരുവരും പരിചയപ്പെടുന്നത്​. അലി അകബ്​റിന്‍റെ സംവിധാന സഹായിയായിരുന്നു ഉദയ്​കൃഷ്​ണ. ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്നത്​നിരവധി ഹിറ്റുകളായിരുന്നു. ഉദയപുരം സുല്‍ത്താന്‍, സിഐഡി മൂസ, പോക്കിരി രാജ കാര്യസ്ഥന്‍, മായാമോഹിനി ,ക്രിസ്ത്യന്‍ ബ്രദ‍േഴ്സ്​ഇങ്ങനെ നീളുന്നു ഹിറ്റുകളുടെ പടയോട്ടം. മലയാളത്തിലെ എല്ലാ മുന്‍ നിരതാരങ്ങളേയും അണിനിരത്തി താരസംഘടനയായ അമ്മ നിര്‍മ്മിച്ച ട്വന്‍റി ട്വന്ിക്കായി തിരക്കഥയൊരുക്കിയതും ഈ കൂട്ടുകെട്ടായിരുന്നു. ദിലീപിന്‍റെ പുതിയ ചിത്രമായ ഇവന്‍ മര്യാദരാമന്‍റെ തിരക്കഥയും ഉദയ്​കൃഷ്​ണ സിബികെ തോമസിന്‍റെതാണ്​. സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശഷാഖ്​സംവിധാനംചെയ്യുന്ന പുലിമുരുകന്‍ ആയിരിക്കും ഈ സംഘത്തിന്‍റെ അവസാന ചിത്രം. അടുത്ത മാസമാണ്​പുലിമുരുകന്‍റെ ചിത്രീകരണം ആരംഭിക്കുക

Filed under .

0 comments for "ഉദയ്​ കൃഷ്​ണ-സിബി കെ തോമസ്​ കൂട്ടുകെട്ട് വേര്‍പിരിയുന്നു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas