Headlines
By Malakkallu Express:April 03, 2015

സ്മാര്‍ട്ട്‌സിറ്റി സി ഇ ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു

ദുബായ് സ്മാര്‍ട്ട്‌സിറ്റി സി ഇ ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു. കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് അല്‍മുല്ല. ജാബര്‍ ബിന്‍ ഹഫീസ് ആണ് പുതിയ സി ഇ ഒ. അതേസമയം, ദുബായ് ഗവണ്‍മെന്റിന്റെ ദുബായ് പ്രൊപ്പര്‍ട്ടീസ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി സ്ഥാനകയറ്റം ലഭിച്ച അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല, മെയ് ഒന്നിന് ചുമതലയേല്‍ക്കും. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാകാന്‍, ദുബായ് ടീകോമിന് വേണ്ടി, നിര്‍ണായകമായ ചര്‍ച്ചകളും ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല. സ്മാര്‍ട്ട്‌സിറ്റിയെ, ദുബായിക്ക് അപ്പുറം, മാള്‍ട്ടയിലേക്കും കൊച്ചിയിലേക്കും എത്തിയ്ക്കാനും ഇദ്ദേഹത്തിലൂടെ വഴി ഒരുങ്ങി. ദുബായ് നഗരത്തെ സ്മാര്‍ട്ട്‌സിറ്റിയിലൂടെ ലോക ഐ ടി ഭൂപടത്തില്‍, സ്മാര്‍ട്ട് ആക്കിയെങ്കില്‍, ഇനി, ഏറെ സാധ്യതകളുളള റിയല്‍ എസ്‌റ്റേറ്റ് മേഖലയിലും, അല്‍ മുല്ലയുടെ പ്രവൃത്തി പരിചയം ഉപയോഗിക്കാനാണ് ഈ പുതിയ പദവി നല്‍കിയതെന്ന് അറിയുന്നു. മെയ് ഒന്നിന് പുതിയ ചുമതല ഏറ്റെടുക്കും. നേരത്തെ, അഞ്ചുവര്‍ഷക്കാലം ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സില്‍ ഗ്രൂപ്പ് സി ഇ ഒ ആയിരുന്നു. അതിന് മുമ്ബ് മൈക്രോസോഫ്ടിലും സേവനം അനുഷ്ടിച്ചു. ദുബായ് ഗവര്‍മെന്റിന്റെ ദുബായ് ഹോള്‍ഡിങ്ങ്‌സിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് ദുബായ് പ്രൊപ്പര്‍ട്ടീസ് ഗ്രൂപ്പ്. പുതിയ സി ഇ ഒ യായി വരുന്ന ജാബര്‍ ബിന്‍ ഹഫീസ് ആയിരിക്കും, ജൂണ്‍ മാസത്തില്‍ കൊച്ചി സ്‌മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുക. രാജ്യത്തെ ആദ്യ ടെലികോം കമ്ബനിയായ എത്തിസലാത്തിന്റെ രാജ്യാന്തര വ്യാപാരം ഉള്‍പ്പടെ, 18 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമായിട്ടാണ് ജാബര്‍, സി ഇ ഒ ആകുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ദുബായ് സന്ദര്‍ശനത്തില്‍, നടന്ന സ്മാര്‍ട്ട്‌സിറ്റി ബോര്‍ഡ് യോഗത്തിലും അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പങ്കെടുത്തിരുന്നു

Filed under .

0 comments for "സ്മാര്‍ട്ട്‌സിറ്റി സി ഇ ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല സ്ഥാനമൊഴിഞ്ഞു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas