Headlines
By Malakkallu Express:April 03, 2015

പേടിപ്പെടുത്തുന്ന ഓര്‍മകളുമായി ജിന്റോ തിരിച്ചെത്തി

രാജപുരം: പീഡാനുഭവത്തിന്റെ ഓര്‍മപുതുക്കി വീണ്ടുമൊരു ദുഃഖവെള്ളിയാഴ്ച കൂടിയെത്തുമ്പോള്‍ യെമനിലെ പേടിപ്പെടുത്തുന്ന ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുകയാണ് കോടോത്ത് പാലക്കല്‍ ജിന്റോ ജോസഫ്. െയമനില്‍ യുദ്ധം രൂക്ഷമായതോടെ ഒരാഴ്ചക്കാലമായി മുറിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു ജിന്റോയും കൂട്ടുകാരും.

ഏദനിലുള്ള ലുലു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ ഒടയംചാല്‍ കോടോം പാലക്കല്ലിലെ ചെലിതറപ്പില്‍ ജോസഫ്-ത്രേസ്യാമ്മ ദമ്പതിമാരുടെ മകന്‍ ജിന്റോ ജോസഫ് വീട്ടുകാരുടെ കണ്ണീരിനും പ്രാര്‍ഥനയ്ക്കുമൊടുവില്‍ വ്യാഴാഴ്ച രാത്രിയാണ് വീട്ടിലെത്തിയത്. താമസിക്കുന്ന മുറിക്ക് പുറത്ത് മിസൈല്‍ ആക്രമണവും ബോംബിങ്ങും വെടിയൊച്ചകളും കേട്ടിരുന്നതായി ജിന്റോ ജോസഫ് പറഞ്ഞു. ജോലിചെയ്തിരുന്ന ഹോട്ടല്‍ അടച്ചതോടെ താമസസ്ഥലത്തുതന്നെ കഴിയുകയായിരുന്നു. ഭക്ഷണവും വെളളവും ഉണ്ടായിരുന്നത് ഭാഗ്യമായെന്ന് ജിന്റോ പറഞ്ഞു.

വീട്ടുകാരെ ഇനി കാണാന്‍ പറ്റുമെന്ന് വിചാരിച്ചതല്ല. ഇന്ത്യന്‍ സേനയുടെ സഹായത്തോടെ കപ്പലിനടുത്തേക്ക് പുറപ്പെട്ടെങ്കിലും ബോംബുവര്‍ഷം കാരണം തിരിച്ചുപോകേണ്ടിവന്നു. പിന്നീട് നേവിയുടെ കപ്പലില്‍ ജിബൂട്ടിയിലെത്തി അവിടെ നിന്ന് വിമാനമാര്‍ഗം വ്യാഴാഴ്ച പുലര്‍ച്ചെ മുംബൈയിലെത്തുകയായിരുന്നു.

ജനറല്‍ വി.കെ.സിങ് കപ്പലിലെത്തിയതായും നടപടിക്രമങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയതായും രക്ഷപ്പെട്ടവര്‍ പറഞ്ഞു. പി.കരുണാകരന്‍ എം.പി. ഫോണിലൂടെ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഹോട്ടലുടമ എം.എ.യൂസഫലി എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കൂടാതെ 10,000 രൂപ ചെലവിനായി നല്കി. നിലവില്‍ ജോലിചെയ്യുമ്പോള്‍ ലഭിച്ചിരുന്ന ശമ്പളം തുടര്‍ന്ന് ജോലിക്ക് കയറുന്നതുവരെ നല്‍കുമെന്നും ഉറപ്പുനല്‍കിയതായി ജിന്റോ പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് ജിന്റോ വീട്ടിലെത്തിയത്. ഭര്‍ത്താവ് തിരിച്ചെത്തിയ സന്തോഷത്തിലാണ് ഭാര്യ ജിന്‍സിയും മകള്‍ ജുമിനയും.

Filed under .

0 comments for "പേടിപ്പെടുത്തുന്ന ഓര്‍മകളുമായി ജിന്റോ തിരിച്ചെത്തി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas