Headlines
By Malakkallu Express:April 10, 2015

കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് ഭൂമി നല്കുമെന്ന് മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: നിര്‍ദിഷ്ട കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാതയ്ക്ക് ആവശ്യമായ ഭൂമി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് നല്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്കിയതായി കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇ.ചന്ദ്രശേരന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എത്തിയ കര്‍മസമിതി ഭാരവാഹികള്‍ നേരില്‍ക്കണ്ട് സംസാരിച്ചപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പുനല്കിയത്.
കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ, ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, അഡ്വ. എം.സി.ജോസ്, കര്‍മസമിതി ചെയര്‍മാന്‍ അഡ്വ. പി.അപ്പുക്കുട്ടന്‍, കണ്‍വീനര്‍ സി.എ.പീറ്റര്‍, എ.വി.രാമകൃഷ്ണന്‍, എ.ഹമീദ്ഹാജി, എ.ദാമോദരന്‍, എസ്.കെ.കുട്ടന്‍ എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു. കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയുടെ സര്‍വേ നടപടികള്‍ നടന്നുവരികയാണ്. റെയില്‍പ്പാതയ്ക്ക് ആവശ്യമായ ഭൂമി സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുത്ത് നല്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ രേഖാമൂലം അറിയിച്ചാല്‍ മാത്രമേ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ കഴിയൂ.
ഇതുസംബന്ധിച്ച് സംസ്ഥാനസര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയത്തിന് ഉറപ്പുനല്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍മസമിതി തീരുമാനപ്രകാരം എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്. കാഞ്ഞങ്ങാട്ടുനിന്ന് പാണത്തൂര്‍വരെയുള്ള പാതയുടെ ഒന്നാംഘട്ട സര്‍വേ നടക്കുമ്പോള്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ സംസ്ഥാനസര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് റെയില്‍വേയ്ക്ക് നല്കാമെന്ന് രേഖാമൂലം ഉറപ്പുനല്കിയതാണ്. ഇപ്പോള്‍ ഇത് പുതുക്കേണ്ടതുണ്ട്. അതേസമയം പുതിയ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡമനുസരിച്ച് പദ്ധതിനിര്‍വഹണത്തിനുവേണ്ടിവരുന്ന തുകയുടെ പകുതി സംസ്ഥാനസര്‍ക്കാറും പകുതി കേന്ദ്രസര്‍ക്കാറുമാണ് വഹിക്കേണ്ടത്. ഈ മാനദണ്ഡം പാലിക്കാന്‍ കേരളത്തിന്റെ സാമ്പത്തികസ്ഥിതി അനുകൂലമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.

Filed under .

0 comments for "കാഞ്ഞങ്ങാട്-കാണിയൂര്‍ പാതയ്ക്ക് ഭൂമി നല്കുമെന്ന് മുഖ്യമന്ത്രി"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas