
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍പ്പാത യാഥാര്‍ഥ്യമാക്കാന്‍ ഇടപെടുമെന്ന് മുന്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രിയും ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരവികസന കര്‍മസമിതിയുടെ നിവേദകസംഘം വ്യാഴാഴ്ച തിരുവനന്തപുരത്ത് ജവാഹര്‍നഗറിലെ വസതിയില്‍ചെന്ന് ഒ.രാജഗോപാലിന് നിവേദനം നല്കിയിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഉള്‍പ്പെടെ അടുത്തദിവസം തിരുവനന്തപുരത്തെത്തുന്ന കേന്ദ്ര റെയില്‍വേമന്ത്രി സുരേഷ് പ്രഭുവിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഈ കാര്യത്തില്‍ തനിക്ക് ആകുന്നതെല്ലാം ചെയ്യാമെന്ന് ഒ.രാജഗോപാല്‍ ഉറപ്പുനല്കി.