
രാജപുരം: കള്ളാര്‍ സെന്റ് തോമസ് പള്ളി തിരുനാളിനും രജതജൂബിലി ആഘോഷങ്ങള്‍ക്കും തുടക്കമായി. വ്യാഴാഴ്ച രാവിലെ പള്ളി വികാരി ഫാ. ബാബു പാറത്തോട്ടുംകരയില്‍ തിരുന്നാളാഘോഷങ്ങള്‍ക്ക് കൊടിയേറ്റി. തിരുനാള്‍ ഞായറാഴ്ച സമാപിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5ന് നടക്കുന്ന പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരിയില്‍ നേതൃത്വം നല്‍കും. ശനിയാഴ്ച വൈകുന്നേരം 4.30ന് വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ലദീഞ്ഞ്, വചനപ്രഘോഷം എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 7ന് വിശുദ്ധ കുര്‍ബാന, 10ന് തിരുനാള്‍ റാസ. തുടര്‍ന്ന് തിരുനാള്‍ സന്ദേശത്തോടെ സമാപനം.