Headlines
By Malakkallu Express:April 10, 2015

നേതാജിയുടെ കുടുംബത്തെ നെഹ്റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചു

ന്യൂഡല്‍ഹി• നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ കുടുംബാംഗങ്ങളെ ജവഹര്‍ലാല്‍ നെഹ്റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷി ച്ചിരുന്നതായി റിപ്പോര്‍ട്ട്. 1948 മുതല്‍ രണ്ട് പതിറ്റാണ്ട് ഈ നിരീക്ഷണം തുടര്‍ന്നതായി സര്‍ക്കാര്‍ തന്നെ പരസ്യമാക്കിയ രഹസ്യ റിപ്പോര്‍ട്ടിലാണുള്ളത്. 
1964 മേയ് 27ന് നെഹ്റു മരിചെ്ചങ്കിലും നാലു വര്‍ഷത്തേക്കു കൂടി നിരീക്ഷണം തുടര്‍ന്നു. നേതാജിയുടെ കുടുംബാ ംഗങ്ങളും ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും നെഹ്റുവിന്‍റെ നടപടിയെ വിമര്‍ശിച്ചു.നിരീക്ഷണം കൂടാതെ ബോസിന്‍റെ കുടുംബാംഗങ്ങള്‍ എഴുതുന്ന കത്തുകള്‍ പകര്‍ത്തുകയും ചെയ്‌യാറുണ്ടായിരുന്നു. ആഭ്യന്തര, വിദേശ യാത്രകളില്‍ ചാരന്‍മാര്‍ കുടുംബാംഗങ്ങളെ പിന്തുടരാറുണ്ടായിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ആരെയൊക്കെയാണ് ഇവര്‍ കാണുന്നതെന്നും എന്താണ് ഇവരുടെ സംഭാഷണത്തില്‍ ഉയരുന്നതെന്നും ഏജന്‍സികള്‍ അന്വേഷിച്ചിരുന്നു. നേതാജി കൊല്ലപ്പെട്ടിരുന്നോയെന്ന് സര്‍ക്കാരിനു ഉറപ്പില്ലാത്തതാകാം ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നു കരുതുന്നതായി ബിജെപി നേതാവ് എം.ജെ. അക്ബര്‍ പറഞ്ഞു. 
1957ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കാന്‍കെല്‍പ്പുള്ള ഏക നേതാവ് ബോസ് മാത്രമായിരുന്നു. ബോസ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ തിരിചെ്ചത്തുമോ എന്ന സംശയമാകണം ചാര പ്രവര്‍ത്തനത്തിനു കാരണം. അതേസമയം, ചാരവൃത്തിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബോസിന്‍റെ ബന്ധു ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയപരമായി ഇരു ധു്രവങ്ങളിലായിരുന്നെങ്കിലും കുടുംബാംഗങ്ങളെ നിരീക്ഷിക്കാന്‍ നെഹ്റു ഉത്തരവിടുമെന്ന് ഒരിക്കലും കരുതിയിരുന്നിലെ്ലന്ന് ചന്ദ്രകുമാര്‍ പറഞ്ഞു.

Filed under .

0 comments for "നേതാജിയുടെ കുടുംബത്തെ നെഹ്റു സര്‍ക്കാര്‍ രഹസ്യമായി നിരീക്ഷിച്ചു"

Leave a reply

Hiring Now

Connect with Whats aap

Connect with Whats aap

Like Us

.

.

Popular Posts

All Rights Reserved @ Malakkallu Express-2016 - Developed by Bibin Thomas