By Malakkallu Express:April 10, 2015
1800 കോടിയുടെ രത്നങ്ങളും സ്വര്‍ണവും കവര്‍ന്നു
ദുഃഖവെള്ളിയാഴ്ചയാകാം കവര്‍ച്ച എന്നാണു ധാരണ. അവധി കഴിഞ്ഞു ചൊവ്വാഴ്ച ഹാട്ടണ്‍ ഗാര്‍ഡന്‍ സെക്യൂരിറ്റി ലിമിറ്റഡ് എന്ന സ്ഥാപനം തുറന്നപ്പോഴാണു വിവരമറിഞ്ഞത്. ഒരു ഭിത്തി തുരന്ന് അകത്തു കടന്നവര്‍ ലിഫ്റ്റ് മുറിയിലൂടെയാണു സേഫ് വോള്‍ട്ടുകളുടെ അടുത്തെത്തിയത്. എഴുപതോളം ലോക്കറുകള്‍ തുറന്നു. സ്ഥാപന ത്തിലെ അലാറം പ്രവര്‍ത്തനരഹിതമാക്കിയിട്ടാണു ലോക്കറുകള്‍ തുറന്നത്. കവര്‍ച്ചക്കാര്‍ അവധിക്കു മുമ്ബു കെട്ടിടത്തിന്റെ മേല്‍ക്കൂരയിലോ കെട്ടിട സമുച്ചയത്തിലെ ഏതെങ്കിലും ഓഫീസിലോ ഒളിവിലിരുന്നിട്ടാകാം കവര്‍ച്ചക്കാര്‍ ലോക്കര്‍ മുറിയിലേക്കു നീങ്ങിയതെന്ന സൂചനയും പോലീസ് നല്‍കുന്നു. വൈദ്യുത കട്ടര്‍ ഉപയോഗിച്ചാണ് ലോക്കര്‍ മുറിയുടെ ഒന്നരയടി കനമുള്ളഭിത്തി തുരന്നത്. ഓരോ ലോക്കറിലും എന്തായിരുന്നു ഉള്ളതെന്ന് വിവരം ശേഖരിച്ചുവരുകയാണ്. പോലീസ് വിവരങ്ങള്‍ പരമാവധി രഹസ്യമായി സൂക്ഷിക്കുന്നു.
കവര്‍ച്ചക്കാര്‍ രത്നങ്ങളും മറ്റും രാജ്യത്തിനു പുറത്തു കടത്തിയിരിക്കാം എന്നു ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഫൂള്‍സ് ഗോള്‍ഡ് 1983ല്‍ ഹീത്രോവിമാനത്താവളത്തിനു സമീപം ഒരു വെയര്‍ഹൌസില്‍ നിന്നു മൂന്നു ടണ്‍ സ്വര്‍ണക്കട്ടിയും കുറേ രത്നങ്ങളും പണവുമടക്കം 675 കോടി രൂപയുടെ വസ്തുക്കള്‍ കവര്‍ന്നതാണ് ബ്രിട്ടനില്‍ ഇതിനു മുമ്ബത്തെ ഏറ്റവും വലിയ കവര്‍ച്ച. അത് ആറു പേരുള്ള ഒരു സംഘമാ ണു ചെയ്തത്. അതില്‍ ഒരാളായ ബ്രയന്‍ റോബിന്‍സണെ അയാളുടെ അളിയന്‍ ഒറ്റിക്കൊടുത്തതിനാല്‍ പോലീസ് പിടികൂടി. വെയര്‍ഹൌസിലെ ഗാര്‍ഡ് ആയിരുന്ന അളിയനാണു റോബിന്‍സണു സ്വര്‍ണത്തെപ്പറ്റി വിവരം നല്‍കിയത്. മറ്റു നാലു പ്രതികളെ പിടികിട്ടിയിട്ടില്ല. സ്വര്‍ണവും കിട്ടിയില്ല. 1992ല്‍ ഫൂള്‍സ് ഗോള്‍ഡ് എന്ന ചല ച്ചിത്രം ഈ കവര്‍ച്ച ആധാരമാക്കി എടുത്തതാണ്. ജോണ്‍സണ്‍ മാത്തേ എന്ന വിശ്രുത ബാങ്കിംഗ് സ്ഥാപനത്തിന്റേതായിരുന്നു സ്വര്‍ണം. ഇന്‍ഷ്വറന്‍സ് തുക കിട്ടിയെങ്കിലും പിറ്റേവര്‍ഷം അവരുടെ സ്വര്‍ണവ്യാപാരസ്ഥാപനം പാപ്പരായി. ബാങ്ക് ഓഫ് ഇംഗ്ളണ്ട് ജോണ്‍സണ്‍ മാത്തേയെ ഏറ്റെടുക്കേണ്ടിവന്നു.

