By Malakkallu Express:May 11, 2015
മലയോരത്ത് വയല്‍നികത്തല്‍ വ്യാപകം; കണ്ണടച്ച് അധികൃതര്‍
രാജപുരം: കടുത്തവേനലിലും ജലസമൃദ്ധമായ വയലുകള്‍ മലയോരത്ത് വ്യാപകമായി മണ്ണിട്ടുനികത്തുന്നു. കോടോം, കള്ളാര്‍ വില്ലേജുകളിലാണ് വയലുകള്‍ വ്യാപകമായി മണ്ണിട്ടുനികത്തുന്നത്. മൂന്നുവിള കൃഷിയെടുക്കാന്‍ കഴിയുന്ന ഡാറ്റാ ബാങ്കിലുള്‍പ്പെടുന്ന വയലുകളാണിവ. കോടോം വില്ലേജിലെ പണാംകോട് പാണൂര്‍ വയല്‍ അരയേക്കറോളം ഭാഗം മണ്ണിട്ടുനികത്തി. ഉടമയുടെ തന്നെസ്ഥലത്തുള്ള കുന്നിടിച്ചാണ് വയല്‍ നികത്തിയത്. തുടര്‍ന്ന് ഇവിടെ വാഴക്കൃഷിയും ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് അധികൃതര്‍ വന്ന് മണ്ണുമാറ്റണമെന്ന നിര്‍ദേശം നല്‍കിപ്പോയതല്ലാതെ തുടര്‍നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. 
ഈ വയലുകളുടെ ജലസമൃദ്ധികാരണമാണ് ഇവിടെ കുടിവെള്ളക്ഷാമമില്ലാത്തതെന്നും വയലുകളോരോന്നും മണ്ണിട്ടുനികത്തിയാല്‍ കുടിവെള്ളം വരെ കിട്ടാക്കനിയാകുമെന്നും നാട്ടുകാര്‍ പറയുന്നു. കള്ളാര്‍ വില്ലേജില്‍ രാജപുരം അയ്യങ്കാവ് അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള വയലാണ് മണ്ണിട്ടുനികത്തിയിട്ടുള്ളത്. സര്‍വേ നമ്പര്‍ 113/3-ല്‍പ്പെട്ട മൂന്നുവിള കൃഷിയെടുക്കാന്‍ സാധിക്കുന്ന നഞ്ച വിഭാഗത്തില്‍പ്പെട്ട വയലാണിത്. ഇതും ഒരേക്കറോളം ഭാഗം മണ്ണിട്ടുനികത്തിക്കഴിഞ്ഞു. മണ്ണിടാന്‍ സ്ഥലമില്ലാത്തതിനാല്‍ താത്കാലികമായി നിക്ഷേപിച്ചതാണെന്നും ഉടന്‍തന്നെ മാറ്റാമെന്നും സ്ഥലമുടമ വില്ലേജ് ഓഫീസര്‍ക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞിട്ടും മണ്ണ് നീക്കംചെയ്തില്ല.
വെള്ളിയാഴ്ച വൈകുന്നേരം വയല്‍നികത്തലിന്റെ വാര്‍ത്ത ശേഖരിക്കാന്‍ പോയ ചാനല്‍ റിപ്പോര്‍ട്ടറെ സ്ഥലമുടമയുടെ ബന്ധു ൈകയേറ്റം ചെയ്യുകയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുെവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വില്ലേജ് ഓഫീസര്‍ കെ.എം.ആന്റണിയും വില്ലേജ് അസിസ്റ്റന്റ് വിന്‍സന്റ് തോമസും രേഖകള്‍ പരിശോധിച്ച് സ്ഥലമുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. കൂടാതെ, വയലില്‍ നിക്ഷേപിച്ച മണ്ണ് മൂന്നുദിവസത്തിനകം നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു.