By Malakkallu Express:May 18, 2015
ഓട്ടോമാറ്റിക് ഗിയറുമായി നാനോ പുതിയ പതിപ്പ് വരുന്നു
പൂനെ: ടാറ്റ് മേധാവി രത്തന്‍ ടാറ്റ ജനങ്ങളുടെ കാര്‍ എന്ന് വിശേഷിപ്പിച്ച നാനോയുടെ പുതിയ അവതാരം നിരത്തിലിറങ്ങാന്‍ തയാറായി. വിപണിയില്‍ ഫസ്റ്റ് ബയേഴ്‌സിനെ ലക്ഷ്യമിട്ടാണ് പുതിയ നാനോ എത്തുന്നത്. 2009ല്‍ പുറത്തിറങ്ങിയ സമയത്ത് ലോക ശ്രദ്ധ നേടിയ നാനോയുടെ പുതിയ പതിപ്പ് വിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കമ്ബനിയുടെ പ്രതീക്ഷ. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ടാറ്റ നാനോ ജെഎന്‍എക്‌സ് നിരവധി സവിശേഷതകളോടെയാണ് എത്തുന്നത്. ഓപ്പണ്‍ ചെയ്യാവുന്ന ബൂട്ട്, ബ്ലൂടൂത്ത് കണക്റ്റ് ചെയ്യാവുന്ന ഓഡിയോ സിസ്റ്റം തുടങ്ങിയ മറ്റു പ്രമുഖ കമ്ബനികളോട് കിടപിടിക്കുന്ന രീതിയിലാണ് പുതിയ നാനോ ടാറ്റ നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും വലിയ പ്രത്യേകത ജെന്‍എക്‌സ് നാനോയുടെ വിലയാണ്.
2.75 ലക്ഷം രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ ജെഎന്‍എക്‌സിന് വരുന്ന വില. ഇത്രെയും കുറഞ്ഞ വിലയില്‍ ഓട്ടോമാറ്റിക് കാര്‍ നല്‍കുമ്ബോള്‍ ഉപയോക്താക്കള്‍ കൈവിടില്ല എന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. വിപണി പിടിക്കാന്‍ ജെന്‍എക്‌സ് നാനോ എത്തുന്നത് അടുത്ത മാസത്തിലാകുമെന്നാണ് സൂചന. വാഹനത്തിന്റെ ബുക്കിങ് ഇതിനോടകംതന്നെ കമ്ബനി ആരംഭിച്ചിട്ടുണ്ട്. ടാറ്റയെസംബന്ധിച്ച് പുതിയ നാനോ നിര്‍ണായകമാണെന്ന് കമ്ബനിയുടെ പ്രോഗ്രാം, പ്ലാനിങ് ആന്‍ഡ് പ്രെജക്റ്റ് മാനെജ്‌മെന്റ്, പാസഞ്ചര്‍ വെഹിക്കിള്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. നിലവിലെ നാനോ മോഡലുകളില്‍ ഉപയോഗിച്ചുവരുന്ന 624 സിസി എന്‍ജിന്‍തന്നെയാണ് ജെഎന്‍എക്‌സിലും ഉണ്ടാവുക. പുതിയ ഡിസൈനിലുള്ള ഇന്‍ഫിനിറ്റി ഗ്രില്‍ , മനോഹരമായി രൂപകല്‍പ്പന ചെയ്ത എയര്‍ഡാം,സ്‌മോക്ഡ് ഹെഡ്‌ലാമ്ബ്, 24 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്ക് തുടങ്ങിയ പ്രത്യേകതള്‍ക്കൊപ്പം പുതിയ വീല്‍കവറുകളും ജെഎന്‍എക്‌സില്‍ നല്‍കിയിട്ടുണ്ട്. മികച്ച സിറ്റി കാര്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പുതിയ നാനോയില്‍ കമ്ബനി വരുത്തിയിരിക്കുന്നത്. ഉള്‍ഭാഗം തുറക്കാവുന്ന 110 ലിറ്റര്‍ സൗകര്യം ഉള്ളതാകും ഈ ബൂട്ട്. മൂന്ന് സ്‌പോക് സ്റ്റീയറിങ് വീലാണ് ജെഎന്‍എക്‌സില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് അനായാസമായ ഡ്രൈവിങ് അനുഭവം നല്‍കും. നാനോ ജെഎന്‍എക്‌സിന് കമ്ബനി അവകാശപ്പെടുന്ന മൈലേജ് ലിറ്ററിന് 21 കിലോമീറ്ററാണ്.

